പ്രമുഖ വ്യവസായി ജോയി അറക്കൽ ദുബായിൽ അന്തരിച്ചു

Mail This Article
×
ദുബായ് ∙ യുഎഇയിലെ വ്യവസായിയും വയനാട് സ്വദേശിയുമായ മാനന്തവാടി അറക്കൽ പാലസിൽ ജോയി അറക്കൽ (54) ദുബായിൽ അന്തരിച്ചു. ഒട്ടേറെ കമ്പനികളുടെ ഉടമയാണ്. വർഷങ്ങളായി യുഎഇയിലുള്ള ഇദ്ദേഹം ഇവിടെയും നാട്ടിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
അടുത്തിടെ യുഎഇ ഗോൾഡ് കാർഡ് വീസ ലഭിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ വീടുകളിൽ ഒന്നായ അറക്കൽ പാലസിെന്‍റെ ഉടമയെന്ന നിലയിലും ശ്രദ്ധേയനാണ്. പിതാവ്: ഉലഹന്നാൻ. ഭാര്യ: സെലിൻ മക്കൾ: അരുൺ, ആഷ്‍ലി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.