മാതാവിനു പിന്നാലെ പിതാവും മരിച്ചു സംസ്കാരത്തിൽ പങ്കെടുക്കാനാകുമോ; ആശങ്കയിൽ മകൻ ദുബായിൽ

Mail This Article
×
ദുബായ് ∙ മാതാവിനു പിന്നാലെ പിതാവും മരിച്ചതോടെ സംസ്കാരത്തിൽ പങ്കെടുക്കാനാകുമോ എന്ന ആശങ്കയിൽ മകൻ. മെറ്റാകോർ ജനറൽ ട്രേഡിങ് ഉദ്യോഗസ്ഥൻ മോൻസി ജോണിന്റെ പിതാവ് ചെങ്ങന്നൂർ കൊല്ലകടവ് ആലുംമൂട്ടിൽ റിട്ട. ഹവിൽദാർ എ. ഒ. ജോൺ (ജോണി – 92) നിര്യാതനായി. മോൻസിയുടെ മാതാവ് അമ്മിണി ജോൺ മരിച്ചത് ഏപ്രിൽ 19നാണ്. മോൻസിക്കും ഏക സഹോദരിക്കും സംസ്കാരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. മോൻസിയുടെ മക്കളായ മോഹിത്തും, രോഹിത്തും ആയിരുന്നു അന്ത്യകർമങ്ങൾ നടത്തിയത്. ജോണിന്റെ സംസ്കാരം പിന്നീട് നടക്കും. നാട്ടിലേക്കു പോകാൻ യാത്രാനുമതിക്കു ശ്രമിക്കുകയാണു മോൻസി.മരുമക്കൾ : റെജി (ഫോർസൈറ്റ് ഓഫ്‌ഷോർ ഡരില്ലിങ്, അബുദാബി ), വളഞ്ഞവട്ടം വടക്കേടത്ത് സുകു ജോൺ (മംഗലാപുരം ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.