ADVERTISEMENT

അബുദാബി∙ കേരള ഹയർ സെക്കൻഡറി (പ്ലസ് ടു) പരീക്ഷയ്ക്ക് ഗൾഫിലെ സ്കൂളുകൾ നേട്ടങ്ങളുടെ നെറുകിൽ. സംസ്ഥാന ശരാശരിയെക്കാൾ മികച്ച വിജയമാണ് ഗൾഫ് സ്കൂളുകൾ സ്വന്തമാക്കിയത്.  വിജയ ശതമാനം 94.82. യുഎഇയിലെ‍ 8 പരീക്ഷാ കേന്ദ്രങ്ങളിൽ ദ് മോഡൽ സ്കൂൾ  അബുദാബി, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ എന്നിവയ്ക്ക് 100 മേനി വിജയം. കൊറോണ ആശങ്കയുടെ പശ്ചാത്തലത്തിലും മികച്ച വിജയമാണ് വിദ്യാർഥികൾ എഴുതിയെടുത്തത്. സയൻസ് സ്ട്രീമിൽ 99.4 ശതമാനം മാർക്കുനേടി  ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ അസ് ലഹ റിസ് വാന ഗൾഫിന് അഭിമാനമായി. 

ദ് മോഡൽ സ്കൂൾ അബുദാബി: 84 വിദ്യാർഥികൾ പരീക്ഷ എഴുതി. 100% വിജയം. 10 പേർക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ്. സയൻസ്: നഹ് ല നൗഷാദ് (1185 മാർക്ക്), ഹുസ്ന യൂസഫ് (1172), രാഹുൽ അലോക്കൻ (1168). കോമേഴ്സ്: തഹാനിയ സക്കീർ (1180), ലിയാന റിയാസ് (1167), എൽസ ആൻ ഷാജി (1142).

new-indian-model-school-sharjah

ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ: 44 വിദ്യാർഥികൾ പരീക്ഷ എഴുതി. 100% വിജയം. 2 പേർക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ്. സയൻസ്: ജീന ജോർജ് (95.3), ഷിഫ്ന പറക്കാട്ടിൽ (95), ഫർഹാന ഫാത്തിൻ (94). കോമേഴ്സ്: ലാമിയ സക്കീർ (97.9), ഹന്ന അബൂബക്കർ (94.9), പൂജ സലിംകുമാർ (92.9).

nims-dubai

ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബായ്: 77 വിദ്യാർഥികൾ പരീക്ഷ എഴുതി. 11 പേർക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ്. സയൻസ്: അസ് ലഹ റിസ് വാന (99.4), ഹിബ നൗറിൻ (98.9), ഹിബ ഹസ്സൻ (96.7).  കോമേഴ്സ്: അവന്തിക ജയപ്രകാശ് (96.9), ഫാത്തിമത്തുൽ നദ (96.3), സന ഇബ്രാഹിം (95.4).

ദ് ഇംഗ്ലീഷ് സ്കൂൾ ഉമ്മുൽഖുവൈൻ: സയൻസ്: ലാസിമ അബ്ദുൽഖാദർ (93), മർയം അക്തർ ശ്രിതി (92.5), മഹ്മൂദ് അറഫാത് ഹുസൈൻ (84.2). കോമേഴ്സ്: മദീഹ ഹാഷിം (93.5), അസ്റ അമിന റഫീഖ് (93.4), ഹാജറ അസ് ലം (88).

ഇന്ത്യൻ സ്കൂൾ ഫുജൈറ: സയൻസ്: ബിൻസു സുകു, അഭിരാമി പി പറമ്പിൽ, നേഹ എൽ അജിത്. കോമേഴ്സ്: ആശിഷ് രാജേഷ്, മുഹമ്മദ് സൽമാൻ, ഷബീബ തസ്നി.

‌ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ അൽഐൻ: ആദ്യ സ്ഥാനക്കാർ–സയൻസ്: ഫാത്തിമ ജെബിൻ, ഇർഫാൻഷാ ഷെബീർ, മുഹമ്മദ് മിഷാബ്.  കോമേഴ്സ്: ആയിഷ അഹമ്മദ്, ഒസാമ ഹസൻ, കെവിൻ മാത്യു.

new-indian-school-rak

ന്യൂ ഇന്ത്യൻ സ്കൂൾ റാസൽഖൈമ: കോമേഴ്സ്: ആദ്യ സ്ഥാനക്കാർ–നേഹ മേരി ജേക്കബ് (96.8). സയൻസ്: മെറിൻ ജോസഫ് (92). 

gulf-model-school-dubai

ഗൾഫ് മോഡൽ സ്കൂൾ ദുബായ്: 83 വിദ്യാർഥികൾ പരീക്ഷ എഴുതി. ഫാത്തിമ ഇബ്രാഹിം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഇതേ സ്കൂളിൽ സിബിഎസ്ഇ 10ൽ അയിഷ ബത്തൂലിന് എല്ലാ വിഷയങ്ങൾക്കും എ1 ഗ്രേഡ് ലഭിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com