കെഎംസിസിയുടെ 33-ാം വിമാനം കണ്ണൂരിലെത്തി

Mail This Article
ദുബായ്∙ കെഎംസിസിയുടെ 33-ാം വിമാനം കണ്ണൂരിലെത്തി. ചാര്‍ട്ടേഡ് വിമാന സര്‍വീസിന്റെ പ്രാരംഭ സമയത്ത് പ്രഖ്യാപിച്ച വിമാന സര്‍വീസുകള്‍ ഇതോടെ പൂര്‍ത്തിയായി. ഒരു സംഘടന ഏറ്റവുമധികം ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ നടത്തിയെന്ന നേട്ടം ഇതോടെ കെഎംസിസിക്ക് സ്വന്തമായി.
ദുബായ്-കണ്ണൂര്‍ മണ്ഡലം, ചെംനാട് പഞ്ചായത്ത് കെഎംസിസി കമ്മിറ്റികളുടെ സഹകരണത്തില്‍ കണ്ണൂരിലേക്ക് പറന്ന വിമാനത്തില്‍ 188 യാത്രക്കാരാണുണ്ടായിരുന്നത്. കെഎംസിസി ആക്ടിങ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, വൈസ് പ്രസിഡന്റുമാരായ റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ അരിമല, സംസ്ഥാന സെക്രട്ടറി കെ.പി.എ. സലാം തുടങ്ങിയവരും ദുബായ്-കണ്ണൂര്‍ മണ്ഡലം, ചെംനാട് പഞ്ചായത്ത് കെഎംസിസി കമ്മിറ്റികളുടെ നേതാക്കളും യാത്രയാക്കാന്‍ വിമാനത്താവളത്തിൽ എത്തിയിരുന്നു.