ADVERTISEMENT
അബുദാബി∙ കൂടുതൽ മേഖലകളിലേക്കു സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയും ചില റൂട്ടുകളിൽ ഭേദഗതി വരുത്തിയും  അബുദാബിയിൽ പൊതുഗതാഗതം വിപുലപ്പെടുത്തി. സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പരിഷ്കാരം. അബുദാബി, അൽദഫ്ര, അൽഐൻ എന്നിവിടങ്ങളിൽ ഇന്നുമുതൽ കൂടുതൽ ബസുകൾ നിരത്തിലിറങ്ങും. ഇന്റർനെറ്റ് ഉൾപ്പെടെ നവീന സൗകര്യമുള്ള ബസിൽ കോവി‍ഡ് സുരക്ഷയനുസരിച്ച് സീറ്റ് ക്രമീകരിച്ചിട്ടുണ്ട്.  യാത്രയിൽ മാസ്ക് നിർബന്ധം.

പുതിയ റൂട്ടുകളും പരിഷ്കരിച്ച റൂട്ടുകളും

അബുദാബി

∙ 103 – മുഹമ്മദ് ബിൻ സായിദ് സിറ്റി – അൽസാഹിയ – അബുദാബി ഐലൻഡ് (ഒരു മണിക്കൂർ ഇടവിട്ട്)

∙ 408 – അബുദാബി ബസ് സ്റ്റേഷൻ – അൽവത്ബ ഷെയ്ഖ് സായിദ് ഹെറിറ്റേജ് വില്ലേജ് (നവംബർ 20 – ഫെബ്രുവരി 20)

∙ 111 – മുസഫ – അബുദാബി സിറ്റി

∙ എക്സ് 3 റദ്ദാക്കി. പകരം 33, 34, എക്സ് 5 ഉപയോഗിക്കാം

∙ ഷഹാമയിൽനിന്നുള്ള 210, 216, 400, 402, 403, 420 ബസുകൾ റദ്ദാക്കി. ഇവിടുന്നുള്ളവർക്ക് സൗജന്യ ബസ് ഓൺ ഡിമാൻഡ് ഉപയോഗിക്കാം.

അൽദഫ്റ

∙ 760 – മിർഫ സൂഖ് – ഹബ്സാൻ – അൽ ദഫ്റ മാൾ

∙ 864 – ഗയാതി

∙ ഇ15 – അൽമദീന

അൽഐൻ സിറ്റി

∙ 350, 360, 375, 380, 390, 450, 460, 491, 495, 496, 550, 560, 590, 595, 901, 902, 941, 991

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com