ADVERTISEMENT

കുവൈത്ത് സിറ്റി∙ പ്രശസ്ത ഹിന്ദി ഗായകൻ അദ്നാൻ സമി യുടെ അപരനാമത്തിൽ കുവൈത്തിൽ അറിയപ്പെട്ടിരുന്ന മലയാളിയാണ് ഇന്നലെ തിരൂരിൽ അന്തരിച്ച ഫൈസൽ. കുവൈത്തിൽ നടത്തിയിരുന്ന റസ്റ്ററന്റ് ശൃംഖലയുടെ പേരായ വിന്നേഴ്സ് എന്നതും പേരിനൊപ്പം ചേർത്ത ഫൈസൽ വിന്നേഴ്സ് സംഗീതത്തിനൊപ്പം ക്രിക്കറ്റിനെയും പ്രണയിച്ചു.

റസ്റ്ററന്റ്  നടത്തിപ്പിന്റ് തിരക്കിനിടയിലും പാട്ടും ക്രിക്കറ്റും ഫൈസലിന്റ കൂടെത്തന്നെയുണ്ടാകുമായിരുന്നു. കുവൈത്തിലെ ഒട്ടേറെ വേദികളിൽ പാടിയിട്ടുള്ള ഫൈസലിന്റ ഇഷ്ടഗാനങ്ങൾ പലതും അദ്നാൻ സമിയുടേതുമായിരുന്നു. ആകാരത്തിലും അദ്നനാൻ സമിയെ തോന്നിപ്പിച്ച ഫൈസൽ അങ്ങനെയാണ് ആളുകൾക്കിടയിൽ ജൂനിയർ അദ്നാൻ സമി ആയത്. സ്വദേശികളുടെ സൗഹൃദ കൂട്ടായ്മകളിലും ഫൈസൽ അദ്നാൻ സമിയുടെ പാട്ടുകളുമായി എത്തുമായിരുന്നു.

ദുബായിയിലും പാടാൻ പോയിട്ടുണ്ട്. അദ്നാൻ സമിയുടെ ഹിറ്റ് ഗാനമായ `ഭീഗി ഭീഗി രാത്തോമെ…, ആലപിച്ച് ശ്രോതാക്കളെ കയ്യിലെടുക്കുമായിരുന്നു ഫൈസൽ `ലിഫ്റ്റ് കരാദെ`, `തേരാ ചെഹ്‌ര` എന്നിവയും ഫൈസലിന് നന്നായി വഴങ്ങിയ പാട്ടുകളായിരുന്നു. പാട്ടിനെപ്പോലെ ക്രിക്കറ്റും ഇഷ്ടപ്പെട്ട ഫൈസൽ ക്രിക്കറ്റിന്റെ നല്ല പ്രചാരകനുമായി. ദേശ,ഭാഷാ വ്യത്യാസമില്ലാതെ ക്രിക്കറ്റുമായി വരുന്നവരുടെയൊക്കെ അടുപ്പക്കാരനായി.

ബിസിനസ് രംഗത്തും ശ്രദ്ധയൂന്നിയ ഫൈസൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി. രണ്ട് വർഷത്തിലേറെയായി തിരൂരിൽ സ്വന്തം സം‌രഭവവുമായി കഴിയവെയാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം നിമിത്തം അന്തരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com