ദിവസവും ഉണരാനുള്ള സന്തോഷകരമായ കാരണത്തെ കണ്ടെത്തലാണ് ജീവിതത്തിന്റെ ആനന്ദ സൂക്തം
Mail This Article
×
ഷാർജ ∙ ചെയ്യാൻ ആഗ്രഹിക്കുന്നതും മറ്റാർക്കെങ്കിലും ഗുണകരമാകുന്നതുമായ പ്രവൃത്തികൾ നാം സന്തോഷത്തോടെ നിരന്തരം ചെയ്തുകൊണ്ടിരിക്കണമെന്ന് 'ഇകിഗായ്' എന്ന ലോകോത്തര ബെസ്റ്റ് സെല്ലെർ കൃതിയുടെ സഹ രചയിതാവ് ഫ്രാൻസെസ്‌ക് മിറാലെസ് പറഞ്ഞു. ഓരോ ദിവസവും ഉണരാനുള്ള സന്തോഷകരമായ കാരണത്തെ കണ്ടെത്തലാണ് ജീവിതത്തിന്റെ ആനന്ദ സൂക്തം അഥവാ 'ഇകിഗായ്'. ഷാർജാ രാജ്യാന്തര പുസ്തകമേളയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജപ്പാനിലെ ഒകാനോവ പ്രവിശ്യയിലെ ജനതയുടെ ജീവിതാനന്ദത്തിന്റ പശ്ചാത്തലത്തിൽ ഹെക്ടർ ഗാഴ്സിയയുമായി ചേർന്ന് രചിച്ച പുസ്തകത്തെക്കുറിച്ചും ഇകിഗായ് എന്ന ആശയത്തെക്കുറിച്ചും ജീവിതത്തിൽ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും ജീവിതത്തിന്റെ ഇകിഗായ് കണ്ടെത്താനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും സംവദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.