ADVERTISEMENT

അബുദാബി ∙ മുസഫയിലെ വ്യാവസായിക തൊഴിലാളികൾക്ക് മികച്ച അത്യാഹിത ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ലൈഫ്‌കെയർ ഹോസ്പിറ്റൽ പ്രത്യേക അത്യാഹിത വിഭാഗം ആരംഭിച്ചു. രോഗികൾക്ക് അടിയന്തര പരിചരണം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങൾ കൈവരിച്ച ആശുപത്രിക്ക് അബുദാബി ആരോഗ്യ വകുപ്പ് (ഡിഒഎച്ച്) ലൈസൻസ് അനുവദിച്ചതിന് പിന്നാലെയാണ് പ്രത്യേക വിഭാഗം പ്രവർത്തനം തുടങ്ങിയത്. 

 

മുസഫ പോലീസ് ലെഫ്റ്റനന്റ് കേണൽ സുൽത്താൻ ഹാദിർ, മുസഫ മുനിസിപ്പാലിറ്റി മാനേജർ ഹമീദ് അൽ മർസൂഖി, ബുർജീൽ ഹോൾഡിങ്സ് സിഇഒ ജോൺ സുനിൽ, ബുർജീൽ ഹോൾഡിങ്സ് സിഒഒ സഫീർ അഹമ്മദ്, എന്നിവർ സംയുക്തമായി അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്തു. മുസഫ മുനിസിപ്പാലിറ്റിയിലെയും മുസഫ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘവും പരിപാടിയിൽ പങ്കെടുത്തു.

 

വ്യാവസായിക മേഖലയിലെ സങ്കീർണ്ണവും വിട്ടുമാറാത്തതുമായ രോഗങ്ങൾക്ക് കഴിഞ്ഞ ഒമ്പത് വർഷത്തിലേറെയായി ചികിത്സ നൽകുന്ന ലൈഫ്‌കെയർ ഹോസ്പിറ്റലിന് ഈ മേഖലയിലെ അനുഭവസമ്പത്ത് അത്യാഹിത സേവനങ്ങൾക്കും ഗുണകരമാകും. നിർമ്മാണ സ്ഥലങ്ങളിൽ ഉണ്ടാകുന്ന ഹൃദയസംബന്ധമായ അത്യാഹിതങ്ങൾ, സ്ട്രോക്കുകൾ, ആസ്ത്മ, അലർജി എന്നിവയ്ക്കുള്ള ചികിത്സകൾ ആശുപത്രിയിലുണ്ട്. ജോലിസ്ഥലത്തെ ഗുരുതരവും അല്ലാത്തതുമായ പരിക്കുകൾ ഉൾപ്പെടെ നിരവധി കേസുകൾ കൈകാര്യം ചെയ്യാൻ പുതുതായി ആരംഭിച്ച അത്യാഹിത വിഭാഗം പ്രാപ്തം. കൂടാതെ എല്ലാവിധ അടിയന്തര  ശസ്ത്രക്രിയകളും ചികിത്സയും വാഗ്ദാനം ചെയ്യുന്നു. സിപിആറും സ്റ്റെബിലൈസേഷനും നൽകുന്ന പ്രീ-ഹോസ്പിറ്റൽ ആംബുലൻസ് സേവനവും വിഭാഗത്തിൽ ലഭ്യമാണ്. 

 

മുസഫയിലെ വ്യാവസായിക മേഖലയിലും പരിസരത്തും നൂതന ആരോഗ്യ സംരക്ഷണ വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് പുതിയ അത്യാഹിത സേവനങ്ങളെന്ന് അത്യാഹിത വിഭാഗം തലവൻ ഡോ. ഹുസൈൻ ക്സാർ ബാസി അൽ-ഷമ്രി പറഞ്ഞു. അത്യാഹിത വിഭാഗം മുസഫ മേഖലയിലുള്ളവർക്ക് ഏറ്റവും മികച്ച ആരോഗ്യ പരിചരണവും വിദഗ്ധ സേവനങ്ങളും ലഭ്യമാക്കുമെന്ന് ബുർജീൽ ഹോൾഡിംഗ്‌സ് സിഇഒ ജോൺ സുനിൽ പറഞ്ഞു. ഇതിനായുള്ള പിന്തുണയ്ക്കും മാർഗനിർദേശങ്ങൾക്കും ഡിഒഎച്ച് അടക്കമുള്ള അധികൃതർക്ക് അദ്ദേഹം നന്ദി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com