‘ദുബായിലെ മലയാളി സമൂഹത്തിന് മാതൃഭാഷാ സാക്ഷരത ഉറപ്പാക്കും’
![murukan-kattakada-dubai murukan-kattakada-dubai](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2023/1/24/murukan-kattakada-dubai.jpg?w=1120&h=583)
Mail This Article
ദുബായ് ∙ മാതൃഭാഷാ സാക്ഷരത നേടുന്ന ആദ്യ പ്രവാസി സമൂഹമായി ദുബായിലെ മലയാളി സമൂഹത്തെ മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട പറഞ്ഞു. ദുബായിലെ മുഴുവൻ മലയാളികളും ഈ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്നും അഭ്യർഥിച്ചു. മലയാളം മിഷൻ ദുബായ് ചാപ്റ്റർ അധ്യാപകരുടെ പഠന പരിശീലന യാത്രയിലും തുടർന്നു നടന്ന ക്ലസ്റ്റർ മീറ്റിങ്ങിലും പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അൽ ഖവനീജിലെ ഫാം ഹൗസിൽ നടന്ന അധ്യാപക പരിശീലനത്തിന് ഫിറോസിയ, ഡൊമിനിക്, സജി, നജീബ് എന്നിവർ നേതൃത്വം നൽകി. മലയാള സാഹിത്യ മേഖലയിൽ നിന്നു ആദ്യമായി യുഎഇ ഗോൾഡൻ വീസ നേടിയ മുരുകൻ കാട്ടാക്കടയെ ആദരിക്കുകയും ചെയ്തു. പ്രസിഡന്റ് സോണിയ ഷിനോയ് പുൽപ്പാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് തോപ്പിൽ, ചെയർമാൻ സി.എൻ.എൻ. ദിലീപ്, ജോയിന്റ് സെക്രട്ടറി അംബുജം സതീഷ്, മുൻ കൺവീനർ ശ്രീകല, മുൻ ജോയിന്റ് കൺവീനർ സുജിത, കൺവീനർ ഫിറോസിയ ദിലീപ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.