ഡോ. പൽപ്പുവും കുമാരനാശാനും നവോത്ഥാനത്തിലെ വേറിട്ട മുഖങ്ങൾ

Mail This Article
ഷാർജ∙ കേരളീയ നവോത്ഥാന നായകരിൽ വേറിട്ട മുഖമാണ് ഡോ. പൽപ്പുവിന്‍റേതെന്നു ഗുരു വിചാരധാര സംഘടിപ്പിച്ച കുമാരനാശാൻ - ഡോ: പൽപ്പു അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഒരേ സമയം ഭൗതികവും വൈജ്ഞാനികവുമായ ഇടപെടൽ കൊണ്ടു സമൂഹത്തിലെ താഴെത്തട്ടിൽ ജീവിക്കുന്ന ജാതി മനുഷ്യരുടെ സാമൂഹിക അംഗീകാരത്തിനു വേണ്ടി നിരന്തരം പോരാടിയ അദ്ദേഹം തന്റെ അറിവും കഴിവും ഉപയോഗിച്ചുകൊണ്ടാണ് കേരളീയ നവോത്ഥാനത്തിനു ദിശാബോധം നൽകിയത്. ഡോക്ടർ ആയിരുന്നിട്ടും താഴ്ന്ന ജാതിയിൽ പിറന്നു എന്ന ഒറ്റകാരണത്താൽ വേണ്ട രീതിയിൽ അംഗീകാരം കിട്ടിയില്ല. അതൊക്കെ തിരിച്ചുപിടിക്കുന്നത് നിരന്തരമായ പോരാട്ടത്തിലൂടെയാണ്. കുമാരനാശാൻ തൻ്റെ കവിതകളിലൂടെ ജാതിക്ക് എതിരെ നടത്തിയ ആഹ്വാനം ഇക്കാലത്തും പ്രസക്തമാണെന്നും അഭിപ്രായപ്പെട്ടു.
പ്രസിൻ്റ് ണ്ട് പി. ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ. എ. റഹീം ഉദ്ഘാടനം ചെയ്തു. ഇ കെ ദിനേശൻ അനുസ്മരണ പ്രഭാഷണം നടത്തി. ഒ. പി. വിശ്വംഭരൻ, ഷാജി ശ്രീധരൻ, പ്രഭാകരൻ പയ്യന്നൂർ സി.പി. മോഹനൻ, സുരേഷ്, ലളിതാ വിശ്വംഭരൻ മഞ്ജു ഷാജി, രഞ്ജിനി പ്രഭാകരൻ, വന്ദന മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. ചന്ദ്രബാബു ആശാൻ കവിതകൾ ആലപിച്ചു.