ADVERTISEMENT

ദോഹ∙ രാജ്യത്തെ ടെലികോം സേവനങ്ങളിൽ 79% ഉപഭോക്താക്കളും സംതൃപ്തർ. ടെലികോം സേവന ദാതാക്കളായ ഉറീഡു, വോഡഫോൺ എന്നിവ നൽകുന്ന സേവനങ്ങളിൽ ഉപഭോക്താക്കൾ എത്രമാത്രം തൃപ്തരാണെന്നറിയാൻ ടെലികോം മേഖലയെ നിയന്ത്രിക്കുന്ന കമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റി (സിആർഎ) ആണ് ഉപഭോക്തൃ സംതൃപ്തി സർവേ നടത്തിയത്.

 

രാജ്യത്തെ വിവിധ മേഖലകളിലുള്ള 2,500 പേർ പങ്കെടുത്തു. മൊബൈൽ-ലാൻഡ് ലൈൻ വോയ്‌സ്, ഇന്റർനെറ്റുകളാണ് പ്രധാന ടെലികോം സേവനങ്ങൾ. മൊബൈൽ വോയ്‌സ് സേവനങ്ങളിൽ 82 %, ഫിക്‌സഡ് വോയ്‌സ് സേവനങ്ങളിൽ 83 %, ലാൻഡ് ലൈൻ ഇന്റർനെറ്റ് 78 %, മൊബൈൽ ഇന്റർനെറ്റിൽ 74% എന്നിങ്ങനെയാണ് ഉപഭോക്താക്കൾ സംതൃപ്തി രേഖപ്പെടുത്തിയത്. 

 

മൊബൈലുകളുടെയും ലാൻഡ്‌ലൈനുകളുടെയും നെറ്റ് വർക്ക് കവറേജ്, സേവന മൂല്യം, റേറ്റ് പ്ലാനുകൾ, താരിഫ്, ബില്ലിങ്, പേയ്‌മെന്റ്, കസ്റ്റമർ സർവീസ്, പരാതി പരിഹാരം എന്നിവയിലുൾപ്പെടെയാണ് സംതൃപ്തിയുടെ തോത് തേടിയത്. ചോദ്യാവലി തയാറാക്കി കംപ്യൂട്ടർ അസിസ്റ്റഡ് പേഴ്‌സനൽ ഇന്റർവ്യൂ (സിഎപിഐ) രീതിയിലായിരുന്നു സർവേ.

English Summary: CRA publishes the results of the Consumer Satisfaction Survey 2022.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com