ADVERTISEMENT

റിയാദ് ∙ വ്യാജ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി സൗദിയുടെ പുതിയ എയർലൈനായ റിയാദ് എയർ.

 

എയർലൈനിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് അവയിൽനിന്നു ലിങ്ക് അയച്ച് ഉദ്യോഗാർഥികളോട് പണം ആവശ്യപ്പെട്ടതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. റിക്രൂട്മെന്റിന് എയർലൈൻ പണമോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ആവശ്യപ്പെടില്ലെന്നും വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും ഓർമിപ്പിച്ചു.

 

2025ൽ പ്രവർത്തനം ആരംഭിക്കുന്ന എയർലൈൻ പൈലറ്റ്, കാബിൻ ക്രൂ എന്നീ തസ്തികകളിലേക്ക് റിക്രൂട്മെന്റ് ആരംഭിച്ചിരുന്നു. ഇതിന്റെ മറവിലാണ് തട്ടിപ്പുസംഘം വ്യാജ റിക്രൂട്മെന്റിന് കളമൊരുക്കുന്നത്.

English Summary: Saudi's Riyadh Air issues warning about fake job posts.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com