ADVERTISEMENT

അബുദാബി/ദുബായ്∙ ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി പ്രവാസ ലോകം. യുഎഇ ഭരണാധികാരികളെ കൂടാതെ ബഹിരാകാശത്ത് നിന്ന് സുൽത്താൻ അൽ നെയാദിയും ഇന്ത്യയ്ക്ക് ആശംസ നേർന്നു.

അബുദാബി ഇന്ത്യൻ എംബസിയിൽ സ്ഥാനപതി സഞ്ജയ് സുധീറും ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ആക്ടിങ് കോൺസൽ ജനറൽ രാംകുമാർ തങ്കരാജും ദേശീയ പതാക ഉയർത്തി.

കേരള സോഷ്യൽ സെന്ററിന്റെ നേതൃത്വത്തിൽ അബുദാബിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രസിഡന്റ് എ.കെ ബീരാൻ കുട്ടി പതാക ഉയർത്തുന്നു.
കേരള സോഷ്യൽ സെന്ററിന്റെ നേതൃത്വത്തിൽ അബുദാബിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രസിഡന്റ് എ.കെ ബീരാൻ കുട്ടി പതാക ഉയർത്തുന്നു.

കണ്ണൂർ ജില്ലാ ഇൻകാസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബായിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം ഇൻകാസ് ഗ്ലോബൽ കൺവീനർ ഹാഷിഖ് തൈക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് റഫീഖ് മട്ടന്നൂർ, ഷൈജു അമ്മാനപാറ, ബി.എ.നാസർ, പവിത്രൻ ബാലൻ, കലാധർ ദാസ്, ഷബ്‌നാസ്, ഷിജു പാറയിൽ, സുനിൽ നമ്പ്യാർ, ഷംസുദ്ദീൻ മുണ്ടേരി എന്നിവർ സമീപം.

കോളനി വാഴ്ചയിൽ നിന്ന് 76 വർഷം മുൻപ് മോചിപ്പിക്കപ്പെട്ട ഇന്ത്യ ഇന്നു കാണുന്ന രാജ്യമായത് പൂർവികരുടെ അചഞ്ചലമായ ദൃഢനിശ്ചയവും ത്യാഗവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും കൊണ്ടാണെന്നു സ്ഥാനപതി സഞ്ജയ് സുധീർ പറ‍ഞ്ഞു.അവർ കൊളുത്തിയ സ്വാതന്ത്ര്യത്തിന്റെ ദീപശിഖയാണ് ഇന്നു നമ്മുടെ ഹൃദയങ്ങളിൽ ജ്വലിക്കുന്നത്. ഭാവിതലമുറയ്ക്കു വേണ്ടി ആ ദീപം കെടാതെ സൂക്ഷിക്കണം. 

മില്ലേനിയം എയർപോർട്ട് ഹോട്ടലിന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ചപ്പോൾ. മുരളി കിള്ളിക്കുളങ്ങര, പ്രഭു, മഹേഷ്‌, ദിഗ് വിജയ് സിങ്, സുമേഷ്, ഷെറിൻ, സഞ്ജു നോവിൻ എന്നിവർ സമീപം.
മില്ലേനിയം എയർപോർട്ട് ഹോട്ടലിന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ചപ്പോൾ. മുരളി കിള്ളിക്കുളങ്ങര, പ്രഭു, മഹേഷ്‌, ദിഗ് വിജയ് സിങ്, സുമേഷ്, ഷെറിൻ, സഞ്ജു നോവിൻ എന്നിവർ സമീപം.

ത്രിവർണ പതാക നമ്മുടെ രാജ്യത്തെയും ഓരോ ഇന്ത്യക്കാരനെയും പ്രതിനിധീകരിക്കുന്നു.സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയിലേക്കുള്ള 25 വർഷങ്ങളിലാണ് ഇന്ന് നമ്മൾ. 100ാം സ്വാതന്ത്ര്യ ദിനത്തിലേക്കുള്ള പ്രയാണത്തിൽ ഓരോ ഇന്ത്യക്കാരനും മനസ്സിൽ കുറിക്കേണ്ട 5 കാര്യങ്ങളാണ് ഇന്ത്യൻ പ്രധാനമന്ത്രി മുൻപോട്ടുവച്ചിരിക്കുന്നത്. 

2047 ആകുമ്പോഴേക്കും ഇന്ത്യ വികസിതവും സ്വയം പര്യാപ്തവുമാവുക, കോളനിവൽക്കരണത്തിന്റെ വിഴുപ്പും കളയുക, രാജ്യത്തിന്റെ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുക, ഐക്യം ശക്തപ്പെടുത്തുകയും രാജ്യത്തെ സംരക്ഷിക്കുന്നവരെ ബഹുമാനിക്കുകയും ചെയ്യുക, പൗരധർമം കൃത്യമായി നിർവഹിക്കുക– ഈ 5 ശീലങ്ങളിൽ ഊന്നിയുള്ള പ്രയാണമാണ് ഇനി തുടരേണ്ടതെന്നും സഞ്ജയ് സുധീർ പറഞ്ഞു. 

ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷനിൽ ഇന്ത്യൻ കോൺസൽ മഞ്ജു അഹൂജ പതാക ഉയർത്തുന്നു. പ്രസിഡന്റ് മുഹമ്മദ് മൊഹിദീൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി രാജീവ്, റാഷിദ് പൊന്നാണ്ടി എന്നിവർ പ്രസംഗിച്ചു.
ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷനിൽ ഇന്ത്യൻ കോൺസൽ മഞ്ജു അഹൂജ പതാക ഉയർത്തുന്നു. പ്രസിഡന്റ് മുഹമ്മദ് മൊഹിദീൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി രാജീവ്, റാഷിദ് പൊന്നാണ്ടി എന്നിവർ പ്രസംഗിച്ചു.

ലോകത്ത് സമാധാനവും സാഹോദര്യവുമാണ് ഇന്ത്യ  ആഗ്രഹിക്കുന്നത്. ഇന്ന് ലോകത്തെ 5ാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ജി20 രാജ്യങ്ങളുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യയാണ്.കാലാവസ്ഥ വ്യാതിയാനങ്ങളെ ചെറുക്കാനുള്ള നടപടികളിൽ ഇന്ത്യ മുന്നിലാണ്. ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമരുമ്പോൾ ഇന്ത്യ പ്രതീക്ഷയുയർത്തുന്നു. 

പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഇന്ത്യ – യുഎഇ ബന്ധം  ശക്തമാക്കുന്നതെന്നും സഞ്ജയ് സുധീർ പറഞ്ഞു. റുപ്പി – ദിർഹം കരാറിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 10 ലക്ഷം ബാരലിന്റെ എണ്ണ വ്യാപാരം ഇന്ത്യൻ രൂപയിലാണ് നടത്തിയത്.

ഐഐടി ഡൽഹിയുടെ ക്യാംപസാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ നിർമാണയകമാകുന്ന അടുത്ത ചുവടുവയ്പ്പെന്നും അദ്ദേഹം പറഞ്ഞു.  വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ 45% ഗൾഫ് രാജ്യങ്ങളിലാണെന്നത് വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ നിർണായകമാണ്.

യുഎഇയുടെ ഭരണാധികാരികൾ ഇന്ത്യൻ ജനതയോടു കാണിക്കുന്ന മനസ്സിനു സ്ഥാനപതി നന്ദി പറഞ്ഞു.

English Summary: Indians in UAE celebrated nation's 77th Independence day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com