സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യം അക്ഷര ജ്യോതി സമാപിച്ചു

Mail This Article
മനാമ∙ ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു മാസമായി നടത്തപ്പെട്ട അവധിക്കാല മലയാള പഠന കളരി "അക്ഷരജ്യോതി-2023" സമാപിച്ചു. സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരിയും യുവജനസഖ്യം പ്രസിഡന്റുമായ റവ. മാത്യു ചാക്കോ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ യുവജനസഖ്യം വൈസ് പ്രസിഡന്റ് ജസ്റ്റിൻ കെ. ഫിലിപ്പ് സ്വാഗത പ്രസംഗം നടത്തി. മാധ്യമപ്രവർത്തകനും സംഗീത സംവിധായകനുമായ രാജീവ് വെള്ളിക്കോത്ത് മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപകൻ ജെഫിൻ ഡാനി അലക്സ്, കൺവീനർ റോജൻ എബ്രഹാം റോയി, സെക്രട്ടറി എബിൻ മാത്യു ഉമ്മൻ, ജോയിന്‍റ് സെക്രട്ടറി മെറിന തോമസ്, ട്രഷറർ ഷിനോജ് ജോൺ എന്നിവർ പ്രസംഗിച്ചു. അനിയൻ സാമൂവേൽ രചിച്ച് ഈണം നൽകിയ "മലയാളമാണെന്റെ അഭിമാന ഭാഷ" എന്ന അക്ഷരജ്യോതിയുടെ പ്രമേയ ഗാനം ചടങ്ങിൽ അവതരിപ്പിക്കപ്പെട്ടു. കലാപരിപാടികൾ അരങ്ങേറി.
English Summary: Akshara Jyoti concluded