ADVERTISEMENT

അബുദാബി/ദുബായ്∙ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറയുംവിധം സൈക്കിൾ ഉൾപ്പെടെ മറ്റു വസ്തുക്കൾ വച്ചുകെട്ടി കൊണ്ടുപോകുന്നവർക്ക് 400 ദിർഹം പിഴ ചുമത്തും. 

താൽക്കാലിക നമ്പർ പ്ലേറ്റ് പുറത്തു സ്ഥാപിച്ചാൽ പിഴയിൽനിന്ന് ഒഴിവാകാം.  സൈക്കിൾ റാക്കിൽ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിന് ആർടിഎയുടെ വെബ്സൈറ്റിൽ അപേക്ഷ നൽകണം. 35 ദിർഹമാണ് അധിക നമ്പർ പ്ലേറ്റിനുള്ള ഫീസ്. ദുബായ് നമ്പർ പ്ലേറ്റിനും ഷോർട്ട് എക്സ്പോ നമ്പർ പ്ലേറ്റിനും 200 ദിർഹം വീതമാണ് ഈടാക്കുന്നത്. 

അബുദാബിയിലെ ഏതു പൊലീസ് സ്റ്റേഷൻ സർവീസ് സെന്ററിൽനിന്നും അധിക നമ്പർ പ്ലേറ്റ് വാങ്ങാം. ഇതിനായി ഡ്രൈവർമാർ സാങ്കേതിക പരിശോധനയക്ക് വിധേയരാവുകയും നിശ്ചിത ഫീസ് കെട്ടുകയും വേണം. ഇതിനു ശേഷം നമ്പർ പ്ലേറ്റ് ലഭിക്കും.

English Summary:

UAE: Dh400 fine for having unclear car numbers plate in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com