ADVERTISEMENT

അബുദാബി ∙ വിദ്യാർഥികളിലും ജീവനക്കാരിലും പരിസ്ഥിതി അവബോധവും സുസ്ഥിരതയും വളർത്തുന്നതിന്റെ ഭാഗമായി അലയൻസ് ഫോർ സസ്‌റ്റെയ്‌നബിൾ സ്‌കൂൾസുമായി അബുദാബി ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ സുസ്ഥിര സ്കൂൾ ചാർട്ടർ കരാറിൽ ഒപ്പുവച്ചു. 

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ച് പ്രപഞ്ചത്തോട് ഉത്തരവാദിത്തമുള്ള ആഗോള പൗരന്മാരെ വളർത്തുന്നതിന്റെ ഭാഗമായാണ് ധാരണാപത്രം ഒപ്പിട്ടതെന്ന് പ്രിൻസിപ്പൽ ഡോ. ബെനോ കുര്യൻ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിലുള്ള കുറവ് നികത്തുംവിധം നിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് എംഡി ഡോ. മുനീർ അൻസാരി പറഞ്ഞു. എസ്ഡിജി കോഓർഡിനേറ്റർ ശ്രീമതി ജിഷ ഗോപാൽ, ടാസ് അംബാസഡർ അഫ്രീൻ മുസ്താക് എന്നിവർ പ്രസംഗിച്ചു.

English Summary:

Abu Dhabi International Indian School Signs Sustainability Agreement

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com