ADVERTISEMENT

റിയാദ്∙ സൗദിയിലേക്കുള്ള മുഴുവൻ വർക്ക് വീസകൾക്കും ബയോമെട്രിക്  (വിരലടയാളം ) സംവിധാനം നിർബന്ധമാക്കി. ഈ മാസം 15 മുതൽ  നിയമം പ്രാബല്യത്തിൽ വരും.  ഇതുസംബന്ധിച്ച സർക്കുലർ ട്രാവൽ ഏജൻസികൾക്ക് മുംബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് കൈമാറി. നിലവിൽ വർക്ക് വീസകൾക്ക് ബയോമെട്രിക് ആവശ്യമുണ്ടായിരുന്നില്ല. വീസ നേരിട്ട് സ്റ്റാംപ് ചെയ്ത‌ാൽ മതിയായിരുന്നു.

എന്നാൽ പുതിയ സംവിധാനം അനുസരിച്ച് അപേക്ഷകന്‍റെ മുഴുവൻ വിവരങ്ങളും അപ് ലോഡ് ചെയ്ത‌ ശേഷം ബയോമെട്രിക് റജിസ്ട്രേഷനുള്ള അപ്പോയിൻമെന്റിന് വേണ്ടി കൈമാറണമെന്നും കോൺസുലേറ്റ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതോടെ വി.എഫ്.എസ്​ ശാഖകളിൽ തിരക്ക് ക്രമാതീതമായി വർധിക്കും. രാജ്യത്ത്​ ആകെ 10 ഇടങ്ങളിൽ മാത്രമാണ്​ ശാഖകളുള്ളത്​. മുംബൈ, കൊച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബെംഗളുരു, ലക്നൗ, ന്യൂ ഡൽഹി, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ്​ നിലവിൽ വിഎഫ്എസ് ശാഖകളുള്ളത്​.

English Summary:

Fingerprinting is mandatory for all work visas to Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com