ഇമ്പം നോമ്പുതുറ സംഗമം നടത്തി

Mail This Article
ദുബായ് ∙ യുഎഇ യിലെ നടുവണ്ണൂർ നിവാസികളുടെ പൊതുവേദിയായ നടുവണ്ണൂരകം കുടുംബാംഗങ്ങൾ നോമ്പുതുറ സംഗമം നടത്തി. നൂറ്റമ്പതോളം പേർ പങ്കെടുത്തു. മിഫ്സൽ അസീസിന്റെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ നബ് ലു റാഷിദ് റമദാൻ സന്ദേശം നൽകി. ഹംസ കാവിൽ, അബ്ദുറഹ്മാൻ തുടങ്ങി വാണിജ്യ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ അതിഥികളായിരുന്നു. അബ്ദുൽ അസിസ് അൽദാന, നിജീഷ് വിനോയ്, ഷമീം മണോളി, സിറാജ് മന്ദൻകാവ്, ആദം എടവന, റിയാസ് പുത്തൂർ, ദിലീപ് അളക, ഷാജി സഞ്ചാരി, ടി.വി സിറാജ് , അബ്ദുൽ ഗഫൂർ, ഷാഫി, ടി.വി ജറിഷ് , ആർ.കെ ഷാജി , സെമിർ ബാവ, റെജി ഇല്ലത്ത്, വനിതാ വിഭാഗം ഭാരവാഹികളായ ആയിഷ ഫെബിൻ, സമീറ അസീസ്, സുബിന ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.