ADVERTISEMENT

സലാല ∙  ഒമാനിൽ ഇന്ത്യൻ സ്‌കൂളുകളിൽ 12, 10 പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ സലാല ഇന്ത്യൻ സ്‌കൂളിനെയും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും സലാല കെ എം സി സി ആദരിച്ചു. കെ എം സി സിയുടെ 40ാം വാർഷികത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ 'കലാവിരുന്ന് 2024' എന്ന പരിപാടിയിൽ വച്ചാണ് ആദരവ് നൽകിയത്. മികച്ച മൂന്ന് സ്ഥാനങ്ങൾ നേടിയ 12, 10 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് മെമന്റോ നൽകിയത്.

സലാല വിമൻസ് ക്ലബ്ബിൽ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി സ്‌കൂളിനും വിദ്യാർഥികൾക്കും സലാല കെ എം സി സി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ഷബീർ കാലടി ഹമീദ് ഫൈസി, അലി ഹാജി, ഹാഷിം കോട്ടക്കൽ, ജാബിർ ഷരീഫ്, ആർ കെ അഹമ്മദ്, കാസിം കോക്കൂർ ഇബ്‌റാഹിം എ കെ, കെ എം സി സി പാലക്കാട് ജില്ലാ പ്രസിഡന്റ് സലാം ഹാജി എന്നിവർ മെമന്റോ വിതരണം ചെയ്തു. 

ഇത്തരം അനുമോദന പരിപാടികൾ നമ്മുടെ കുട്ടികൾക്ക് പ്രചോദനമാകുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ എം സി സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ കാലടി പറഞ്ഞു. പാലക്കാട് ജില്ലാ പ്രസിഡന്റ് സലാം ഹാജി ആമയൂർ യോഗത്തിന് അധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ സലാല ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് ഡോ. സിദ്ദീഖ്, പ്രിൻസിപ്പൽ ദീപക്ക് പഠാങ്കർ, വൈസ് പ്രിൻസിപ്പൽ മമ്മിക്കുട്ടി, ജാബിർ ഷരീഫ് എന്നിവർ പരിപാടിയിൽ സംസാരിച്ചു. മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികൾ അരങ്ങേറി.

നസീർ കൊല്ലം, നസീബ് നസീർ ഉമ്മുകുൽസു എന്നിവർ സംബന്ധിച്ചു. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ഷഫീഖ് മണ്ണാർക്കാട് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് അബദുൽ ഫത്താഹ് നന്ദിയും പറഞ്ഞൂ. പ്രോഗ്രാം കൺവീനർ ഹസീബ്, കോഡിനേറ്റർ ഷൗക്കത്ത് അൽ കൗസർ, ഷുഹൈബ് മാസ്റ്റർ, വളണ്ടിയർ കാപ്റ്റൻ ശറഫുദ്ദീൻ, വൈസ് കാപ്റ്റൻ ഷാഫി, ജില്ല എസ്‌ക്യൂട്ടിവ് അംഗങ്ങളായ അബ്ബാസ് തൊട്ടര, മുജീബ് വല്ലപ്പുഴ, ഫൈസൽ ഒറ്റപ്പാലം, അബ്ദുൽ സലാം, ഫിറോസ് എടത്തനാട്ടുകര ശറഫുദ്ദീൻ ആമയൂർ തുടങ്ങിയവരും സംബന്ധിച്ചു.

English Summary:

Salalah KMCC honored the Indian School and its students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com