ADVERTISEMENT

ദുബായ് ∙ ചെങ്ങന്നൂര്‍ ക്രിസ്ത്യൻ കോളജ് പൂർവ വിദ്യാർഥി സംഘടനയായ ക്രിസ്ത്യൻ കോളജ് അലുമിനൈ ഫെഡറേഷൻ - യുഎഇ ചാപ്റ്റർ, കേരളത്തിലെ കോളജ് പൂർവവിദ്യാർഥികളുടെ സംഘടനയായ "അക്കാഫ് അസോസിയേഷനും ഹരിതം ബുക്സുമായിചേർന്ന്, ഷാർജ പുസ്തക മേളയിൽ "സ്മൃതിലയം"എന്ന പേരിൽ പുസ്തകം പ്രകാശനം ചെയ്യുന്നു. "അക്കാഫ് അസോസിയേഷന്റെ 'എന്റെ കലാലയം - 2' എന്ന പുസ്തക രചനകളുടെ ഭാഗമായാണ്  പുസ്തക പ്രകാശനം നടക്കുന്നത്.

സംവിധായകൻ ബ്ലസി 'സ്മൃതിലയ'ത്തിന്റെ പോസ്റ്ററും, ടീസറും പ്രകാശനം ചെയ്തു.  അറുപതിലധികം പൂർവവിദ്യാർഥികൾ എഴുതുന്ന കഥയും, കവിതയും, ലേഖനവും കൊണ്ടു നിറച്ച നിറക്കൂട്ട് ആയിരിക്കും ഈ ഓർമച്ചെപ്പെന്ന് എഡിറ്റർ ചെറിയാൻ ടി കീക്കാട് അറിയിച്ചു.

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് അലുമിനൈ ഫെഡറേഷൻ (യു എ ഇ) ഭാരവാഹികളായ തോമസ് കോയാട്ട് (പ്രസിഡന്റ്), ഉദയവർമ്മ (സെക്രട്ടറി), ബിജി സ്ക്കറിയ (ട്രഷാറർ) ജേക്കബ് ഈപ്പൻ (അക്കാഫ് പ്രതിനിധി) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പൂർവ വിദ്യാർഥികൾക്ക് രചനകൾ അയക്കാം.

വിശദ വിവരങ്ങൾക്ക്: തോമസ് കോയാട്ട് ( 1968-'73 ബാച്ച്), പ്രസിഡൻ്റ്. +971 55 100 0931, ഉദയവർമ്മ(1979-'84 ബാച്ച്), സെക്രട്ടറി. +971 50 788 9689, ചെറിയാൻ ടി. കീക്കാട് (1978-'83 ബാച്ച്), ചീഫ് എഡിറ്റർ.  +971 50 659 8227
(വാർത്ത ∙ സിൽജി ജെ ടോം)

English Summary:

Chengannur Christian College Alumni Association's Book will be Released at the Sharjah Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com