ADVERTISEMENT

അബുദാബി ∙ തീപിടിത്തത്തിനെതിരെ മുൻകരുതൽ സ്വീകരിക്കാനും പ്രതിരോധ നടപടികൾ ശക്തമാക്കാനും അബുദാബി നഗരസഭ ഒരാഴ്ച നീണ്ട ബോധവൽക്കരണ ക്യാംപെയ്ൻ നടത്തി. വേനൽ കാലത്ത് തീപിടിത്തം കൂടിവരുന്ന പശ്ചാത്തലത്തിലാണ് ക്യാംപെയ്ൻ നടത്തിയത്. 

തീപിടിത്തത്തിലേക്കു നയിക്കുന്ന കാരണങ്ങൾ, പ്രത്യാഘാതങ്ങൾ, തടയാനുള്ള വഴികൾ, ജീവനും സ്വത്തുക്കളും സംരക്ഷിക്കേണ്ട രീതികൾ എന്നിവയെക്കുറിച്ച് ജനങ്ങൾക്ക് വിശദീകരിച്ച് നൽകി. ഫയർ എക്സ്റ്റിങ്ഗ്യൂഷർ ഉപയോഗിക്കേണ്ട രീതി, പ്രഥമശുശ്രൂഷ നൽകേണ്ട രീതി എന്നിവയെല്ലാം പരിശീലിപ്പിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും കടകളിലും അഗ്നിശമന ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാനും കത്തുന്ന വസ്തുക്കൾ സൂക്ഷിക്കുന്നത് ഒഴിവാക്കാനും അധികൃതർ ആവശ്യപ്പെട്ടു. അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുമായി സഹകരിച്ച് മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ മുനിസിപ്പൽ കമ്യൂണിറ്റി സെന്ററിലായിരുന്നു ക്യാംപെയ്ൻ സംഘടിപ്പിച്ചത്.

English Summary:

Fire in summer: Abu Dhabi Municipality conducted a week-long awareness campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com