ADVERTISEMENT

ദുബായ്∙ നൂതനത്വം, നോളജ് മാനേജ്‌മെന്‍റ് എന്നീ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും(ദുബായ് എമിഗ്രേഷൻ) അജ്മാൻ ടൂറിസം വികസന വകുപ്പും  സഹകരണ കരാറിൽ ഒപ്പുവച്ചു.  

ജി ഡി ആർ എഫ് എ തലവൻ ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിയും അജ്മാൻ ടൂറിസം വികസന വകുപ്പ് ഡയറക്ടർ  ജനറൽ  മഹ്മൂദ് ഖലീൽ അൽ ഹാഷിമിയുമാണ്  ഒപ്പുവച്ചത്. മികച്ച സമ്പ്രദായങ്ങൾ നടപ്പിലാക്കുക, ഭാവി പരിപാടികൾ, നവീകരണം, അറിവ് മാനേജ്‌മെന്‍റ്, വിദ്യാഭ്യാസ പരിപാടികൾ എന്നിവയിലെ സഹകരണം ധാരണാപത്രത്തിൽ ഉൾക്കൊള്ളുന്നു. മാനവ വിഭവശേഷിയുടെ കഴിവുകളും അനുഭവങ്ങളും വികസിപ്പിക്കാനും മികച്ച സമ്പ്രദായങ്ങൾ പര്യവേക്ഷണം ചെയ്യാനും അവ ഉചിതമായി നടപ്പിലാക്കാനും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സമ്പ്രദായങ്ങൾ നവീകരിക്കാനും കരാർ ലക്ഷ്യമിടുന്നുണ്ട് . മാനവ വിഭവശേഷി മേഖലകളിലെ സഹകരണവും ഉൾപ്പെടുന്നു.

തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള ജി ഡി ആർ എഫ് എ യുടെ പ്രതിബദ്ധതയും വികസന പ്രക്രിയയെ പിന്തുണയ്ക്കുന്നതിൽ  പങ്കാളികളുടെ പ്രാധാന്യവും  അൽ മർറി  വിശദീകരിച്ചു. സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സംയോജനം ശക്തിപ്പെടുത്തുന്നതിലും ദുബായിയുടെ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതിലും തന്ത്രപരമായ പങ്കാളിത്തങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നുവെന്ന് വ്യക്തമാക്കി

English Summary:

Dubai Immigration signed a cooperation agreement with the Ajman Department of Tourism Development.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com