ADVERTISEMENT

കയ്റോ ∙ ഈജിപ്തിലെ വിദ്യാർഥിനിയുടെ വയറ്റില്‍ കുടുങ്ങിയ ടൂത്ത് ബ്രഷ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മൂന്നു മാസത്തിനു ശേഷമാണ് ടൂത്ത് ബ്രഷ് പുറത്തെടുത്തത്. അത്താഴം കഴിക്കുന്നതിനിടയിൽ തൊണ്ടയിൽ ഒരു കഷ്ണം കുടുങ്ങിയതിനെ തുടർന്ന്, 18 സെന്‍റീമീറ്റർ നീളമുള്ള ടൂത്ത് ബ്രഷ് ഉപയോഗിച്ച് അത് തള്ളിവിടാൻ ശ്രമിച്ചതാണ് വിദ്യാർഥിനിക്ക് വിനയായത്. ബ്രഷ് അബദ്ധത്തിൽ ആമാശയത്തിലേക്ക് എത്തിച്ചേർന്നു. ഇത് ശ്വാസനാളവും അന്നനാളവും നേര്‍ദിശയിലാകാനും ബ്രഷ് ആമാശയത്തിലേക്ക് വഴുതിനീങ്ങാനും കാരണമായി. 

മൂന്ന് മാസത്തോളം ബ്രഷ് ആമാശയത്തിൽ തങ്ങിനിന്നു. ഇതോടെ വിദ്യാർഥിനിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. ദൈനംദിന ജീവിതത്തെ ബാധിച്ച ഈ അസ്വസ്ഥതകൾ കാരണം വിദ്യാർഥിനി ഡോക്ടറെ സമീപിച്ചു. വിശദമായ പരിശോധനയിൽ ബ്രഷ് ആമാശയത്തിൽ കുടുങ്ങിയിരിക്കുന്നതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് നടത്തിയ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർക്ക് ബ്രഷ് വിജയകരമായി പുറത്തെടുക്കുകയായിരുന്നു.

English Summary:

Toothbrush was Taken out from the University Student's Stomach Egypt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com