ജിസിസി രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പേർ സൗദി സന്ദർശിച്ചത് ബഹ്‌റൈനിൽ നിന്ന്
Mail This Article
×
റിയാദ്∙ ഗൾഫ് സഹകരണ കൗൺസിലെ 5 രാജ്യങ്ങളിൽ നിന്നുള്ള 8.6 ദശലക്ഷം വിനോദസഞ്ചാരികൾ 2023-ൽ സൗദി അറേബ്യ സന്ദർശിച്ചു. ബഹ്‌റൈനിൽ നിന്നുള്ള 3.4 ദശലക്ഷം വിനോദസഞ്ചാരികളാണ് സൗദിയിലേക്ക് എത്തിയത്. കുവൈത്ത് (2.3 ദശലക്ഷം), യുഎഇ (1.4 ദശലക്ഷം), ഖത്തർ (1.1 ദശലക്ഷം), ഒമാൻ (455000) എന്നീ രാജ്യങ്ങൾ ഈ പട്ടികയിൽ അടുത്ത സ്ഥാനങ്ങളിൽ.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരല്ലാത്ത മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും 27 ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ സൗദി അറേബ്യ സന്ദർശിച്ചു എന്നത് ശ്രദ്ധേയമാണ്.
English Summary:
Bahrain Tops the List of GCC Tourists Visiting Saudi Arabia in 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.