പുതിയ അധ്യായന വർഷം മുതൽ ചൈനീസ് ഭാഷ പഠിപ്പിക്കാൻ സൗദി വിദ്യാഭ്യാസ മന്ത്രാലയം
Mail This Article
റിയാദ് ∙ പുതിയ അധ്യായന വർഷം മുതൽ ഒന്നാം ഇന്റർമീഡിയറ്റ് ഗ്രേഡിൽ ചൈനീസ് ഭാഷ പഠിപ്പിക്കാൻ സൗദി വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള റിയാദ്, തബൂക്ക്, യാൻബു, കിഴക്കൻ പ്രവിശ്യ, ജിസാൻ, ജിദ്ദ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത സ്കൂളുകളിലാണ് ഈ വർഷത്തെ പാഠ്യ പദ്ധതിയിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്നത് ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികളെ ചൈനീസ് ഭാഷ ശരിയായി പഠിപ്പിക്കാൻ യോഗ്യരായ ചൈനീസ് ടീച്ചിങ് സ്റ്റാഫിനെ മന്ത്രാലയം ഇതിനോടകം റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് പ്രാദേശീക വാർത്താ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
പുതിയ അധ്യയന വർഷത്തെ വിദ്യാർഥികളെ സ്വീകരിക്കാനുള്ള തയാറെടുപ്പിനായി അധ്യാപകർ വേനൽക്കാല അവധിക്ക് ശേഷം ഇന്ന് (ഞായർ) സ്കൂളുകളിലേക്ക് തിരികെ എത്തിയിട്ടുണ്ട്. രാജ്യത്തുടനീളം പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിവിധ സ്കൂളുകളിലായി ആകെ 5 ലക്ഷം പുരുഷ, വനിത അധ്യാപകരാണ് സേവനം ചെയ്യുന്നത്. ആകെ 30000 പൊതു, സ്വകാര്യ, ദേശീയ, വിദേശ, രാജ്യാന്തര സ്കൂളുകളാണ് സൗദിയിൽ പ്രവർത്തിക്കുന്നത്.