ADVERTISEMENT

ദുബായ്  ∙ ദുബായ് മെട്രോ നോൽ കാർഡ് കുറഞ്ഞ ടോപ്–അപ് 50 ദിർഹമാക്കി. ഇന്ന്(17) മുതൽ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ നോൽ കാർഡിനുള്ള ഏറ്റവും കുറഞ്ഞ ടോപ്-അപ് 50 ദിർഹമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.  20 ദിർഹത്തിൽ നിന്നാണ് തുക വർധിപ്പിച്ചത്. എങ്കിലും ഓൺലൈനായി കാർഡുകൾ ടോപ് അപ് ചെയ്യുന്ന യാത്രക്കാർക്ക് ഇത് ബാധകമല്ല.

ചിത്രം:  മനോരമ.
ചിത്രം: മനോരമ.

ജനുവരിയിൽ ആർടിഎ ഏറ്റവും കുറഞ്ഞ ടോപ്-അപ് നിരക്ക് 5 ൽ നിന്ന് 20 ദിർഹമായി ഉയർത്തിയിരുന്നു. മെട്രോയിൽ യാത്രക്കാരുടെ നോൽ കാർഡിൽ കുറഞ്ഞത് 15 ദിർഹം ബാലൻസ് ഉണ്ടായിരിക്കണം. പ്രീപെയ്ഡ് സ്‌മാർട്ട് കാർഡ് എന്ന നിലയിൽ ദുബായ് മെട്രോ, ബസുകൾ, ട്രാമുകൾ എന്നിവയുൾപ്പെടെ ദുബായിലെങ്ങുമുള്ള പൊതുഗതാഗതത്തിന് പണം നൽകാൻ നോൽ കാർഡ് ഉപയോഗിക്കുന്നു. വാട്ടർ ബസുകൾ, ടാക്സി നിരക്കുകൾ, പാർക്കിങ്, ദുബായ് പബ്ലിക് പാർക്കുകളിലേക്കുള്ള പ്രവേശനം, ഇത്തിഹാദ് മ്യൂസിയം, നഗരത്തിന് ചുറ്റുമുള്ള 2,000-ലേറെ ഷോപ്പുകൾ, റസ്റ്ററന്റുകൾ, സ്റ്റോറുകൾ എന്നിവിടങ്ങളിലും ഇത് ഉപയോഗിക്കാം.

English Summary:

Dubai Metro: RTA Hikes Minimum Top-Up Fare for Nol Card to AED50

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com