ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഹവല്ലി ഗവർണറേറ്റിലെ ജാബിരിയിയിലാണ് ആറു നിലയുള്ള  റസിഡൻഷ്യൽ അപാർട്മെന്റ് പൊളിക്കുന്നതിനിടെ തകർന്നു വീണത്. ബുധനാഴ്ച രാത്രിയാണ് സംഭവം. മുനിസിപ്പാലിറ്റിയിൽ നിന്നുള്ള അനുമതിയോടെ പൊളിക്കൽ പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് കെട്ടിടം തകർന്ന് റോഡിലേക്ക് പതിച്ചത്.  സൈറ്റിലുണ്ടായിരുന്ന രണ്ട് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

Image Credit: Ayman Mat
Image Credit: Ayman Mat

വിവരം ലഭിച്ചയുടനെ ഫയർഫോഴ്‌സ് ടീമുകൾ സംഭവസ്ഥലത്തേക്കെത്തി. അവശിഷ്ടങ്ങൾക്കടിയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സ്നിഫ്ഫർ നായ്ക്കളെ  ഉപയോഗിച്ച് പരിശോധന നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസ് ജീവനക്കാരും അഗ്നിശമന സേനാംഗങ്ങളും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.

Image Credit: Ayman Mat
Image Credit: Ayman Mat

ബഹുനില കെട്ടിടം പൊളിക്കുമ്പോൾ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാത്തതിന് എഞ്ചിനീയറിങ്  ഓഫിസിനും പൊളിക്കുന്ന കരാർ കമ്പനിക്കുമെതിരെ നിയമനടപടി സ്വീകരിച്ചതായി ഹവല്ലി മുനിസിപ്പാലിറ്റി ഡയറക്ടർ എൻജിനീയർ ഹമൂദ് അൽ മുതൈരി അറിയിച്ചു.

English Summary:

Building Collapses During Demolition in Jabriya, Hawalli Governorate, Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com