ADVERTISEMENT

അബുദാബി ∙ കുറ്റകൃത്യങ്ങളിൽപ്പെട്ട് നാടുകടത്താൻ വിധിക്കപ്പെട്ടവർക്കും രാജ്യത്തിനു പുറത്തുള്ള നിയമലംഘകർക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് യുഎഇ. 

രാജ്യത്തുള്ള അനധികൃത താമസക്കാർക്കു മാത്രമേ പൊതുമാപ്പ് ലഭിക്കൂ എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കി. യുഎഇ കോടതി നാടുകടത്താൻ വിധിക്കപ്പെട്ടവരെ പൊതുമാപ്പിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് മേജർ ജനറൽ അൽ ഖൈലി വ്യക്തമാക്കി. ഇവരുടെ ക്രിമിനൽ ഫയലുകളിൽ തീർപ്പുണ്ടാകുന്നതുവരെ പൊതുമാപ്പിനും  ഇളവുകൾക്കും അർഹരല്ല. 

ഓഗസ്റ്റ് 31 വരെയുള്ള നിയമലംഘകർക്കാണ് പൊതുമാപ്പ് ആനുകൂല്യം. സെപ്റ്റംബർ ഒന്നിനു ശേഷം നിയമലംഘകരായവർക്ക് ആനുകൂല്യം ലഭിക്കില്ല. ഏതു തരം വീസ കാലാവധി കഴിഞ്ഞവർക്കും സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്കും രേഖകളില്ലാതെ യുഎഇയിൽ ജനിച്ച കുഞ്ഞുങ്ങൾക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം. പൊതുമാപ്പിലൂടെ രാജ്യം വിടുന്നവർക്ക് പ്രവേശന വിലക്കില്ലെന്നും പുതിയ വീസയിൽ തിരിച്ചുവരാമെന്നും അധികൃതർ വ്യക്തമാക്കി. 

അൽ അവീറിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി ആയിരങ്ങൾ 
ഐസിപി ഡയറക്ടർ ജനറൽ സു​ഹൈ​ൽ സ​ഈ​ദ്​ അ​ൽ ഖ​ലീ​ൽ ദുബായ് അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. ജിഡിആർഎഫ്എ ഡപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും അസി. ഡയറക്ടർ മേജർ ജനറൽ സലാ അൽ ഖംസിയും ചേർന്ന് സ്വീകരിച്ചു. പൊതുമാപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മൂന്നാഴ്ച പിന്നിടുമ്പോൾ ആയിരങ്ങളാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. 

English Summary:

UAE Amnesty programme: UAE Offers Amnesty for Illegal Residents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com