ടെക്സസ് ഓണ നിലാവ് ആഘോഷിച്ചു

Mail This Article
ദുബായ് ∙ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ കുടുംബ കൂട്ടായ്മയായ ടെക്‌സസ് ഓണ നിലാവ് സംവിധായകൻ വിഷ്ണു ശശിശങ്കർ (മാളികപ്പുറം) ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ റഹീം ഷാജി അദ്ധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ടെക്സസ് ഗ്ലോബൽ ചെയർമാൻ കെ. കെ. നാസർ, രക്ഷധികാരികളായ സ്റ്റേജ് കലാം, ഷാഹുൽ ഹമീദ്, ചാക്കോ ഊളക്കാടൻ, നജീബ്, ട്രഷറർ അമീൻ തുടങ്ങിയവർ പ്രസംഗിച്ചു.

ചിത്രരചന, പെയിൻ്റിങ് മത്സരവിജയികളായ കുട്ടികൾക്ക് വിഷ്ണു ശശി ശങ്കർ സമ്മാനം വിതരണം ചെയ്തു. കൈരളി ആർട്ട്സിൽ നിന്നുള്ള കലാകാരന്മാരുടെ നാടൻ പാട്ടുകൾ, സിനിമാറ്റിക് , ക്ലാസ്സിക്കൽ ഡാൻസ്, ടെക്‌സസ് അംഗങ്ങളുടെ കലാപരിപാടികൾ, തായമ്പക തുടങ്ങിയ നാടൻ കലാപരിപാടികൾ എന്നിവ അരങ്ങേറി.