ADVERTISEMENT

അബുദാബി ∙ തങ്ങളുടെ പേരിൽ വ്യാജ ഇ–മെയിലുകളും എസ്എംഎസ് സന്ദേശങ്ങളും പലർക്കും ലഭിക്കുന്നുണ്ടെന്നും അവയോട് പ്രതികരിച്ച് വഞ്ചിതരാകരുതെന്നും യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി. വ്യക്തിഗത, ബാങ്ക് വിവരങ്ങൾ അപരിചിതർക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ടു. അതോറിറ്റിയിൽനിന്നാണെന്ന് അറിയിച്ച് പലർക്കും വ്യാജ ഇമെയിൽ ലഭിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇടപാടുകാരെ കബളിപ്പിച്ച് പണം തട്ടുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും അതിൽ വീണുപോകരുതെന്നും അതോറിറ്റി അഭ്യർഥിച്ചു. ഇത്തരം സന്ദേശങ്ങൾക്കൊപ്പം വരുന്ന ലിങ്കുകൾ തുറക്കരുതെന്നും ഓർമിപ്പിച്ചു.

English Summary:

UAE Federal Tax Authority Warns Against Fake Emails and SMS Messages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com