മത്സ്യബന്ധന നിയമം ലംഘിച്ച വിദേശികൾ അറസ്റ്റിൽ
Mail This Article
×
മസ്‌ക്കത്ത് ∙ മത്സ്യബന്ധന നിയമം ലംഘിച്ചതിന് അൽ വുസ്ത ഗവർണറേറ്റിൽ ഏഴ് വിദേശികളെ അറസ്റ്റ് ചെയ്തതായി കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. കോസ്റ്റ് ഗാർഡ് പൊലീസിന്റെ സഹകരണത്തോടെ അൽ വുസ്തയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചറൽ, ഫിഷറീസ്, വാട്ടർ റിസോഴ്‌സസ് കൺട്രോൾ ടീം ആണ് പിടികൂടിയത്.
തീരദേശങ്ങളിൽ കടലിലാണ് അധികൃതർ പരിശോധന നടത്തിയത്. ലൈസൻസ് ഇല്ലാത്ത നിരവധി മത്സ്യബന്ധന ബോട്ടുകൾ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും ചെയ്തു.
English Summary:
7 expats arrested for violating fishing law in Al Wusta.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.