ADVERTISEMENT

ദമാം ∙ സൗദി അറേബ്യയിലെ ദമാമിലെ അല്‍നഖീല്‍ ഡിസ്ട്രിക്ടില്‍ ഫ്ലാറ്റിൽ പാചകവാതകം ചോർന്നുണ്ടായ പൊട്ടിത്തെറിയിൽ മൂന്നു പേർ മരിച്ചു. ഇരുപത് പേർക്ക് പരുക്കേറ്റു. വാടകയ്ക്ക് നല്‍കുന്ന ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകള്‍ അടങ്ങിയ കെട്ടിടത്തിലെ മൂന്നാം നിലയിലെ ഫ്ലാറ്റിലാണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. 

പാചക വാതക ചോര്‍ച്ചയെ തുടര്‍ന്നാണ് ഫ്ലാറ്റില്‍ സ്‌ഫോടനവും തീപ്പിടിത്തവുമുണ്ടായതെന്നും തീയണച്ച് രക്ഷാപ്രവർത്തനം നടത്തിയെന്നും സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ മെഡിക്കല്‍ ടവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ ഫ്ലാറ്റിന്റെ ഭിത്തി തകര്‍ന്ന് ചിതറിത്തെറിച്ചു. ഇവ പതിച്ച് സമീപത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

English Summary:

Cooking gas leaks; Three dead in Dammam flat explosion.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com