പ്രവാസി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് നവംബർ 8 മുതൽ
Mail This Article
റിയാദ് ∙ പ്രവാസി വെൽഫെയർ റിയാദിനു കീഴിലുള്ള റോയൽ സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ട്രോഫി സീസൺ 4 ടൂർണമെന്റ് നവംബർ 8 നു തുടങ്ങും. റിയാദ് എക്സിറ്റ് പതിനെട്ടിലെ കെസിഎ, എംസിഎ ഗ്രൗണ്ടുകളിലാണ് മത്സരങ്ങൾ നടക്കുക.നവംബർ 8 നു ആദ്യ റൗണ്ട് മത്സരങ്ങൾ നാല് ഗ്രൗണ്ടുകളിലായി നടക്കും. റിയാദിലെ പ്രമുഖരായ പതിനാറ് ക്ലബ്ബുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
ടൂർണമെന്റ് നടത്തിപ്പിനായി അജ്മൽ മുക്കം കൺവീനറും(ടൂർണമെന്റ് റൂൾസ്), രതീഷ് രവീന്ദ്രൻ അസിസ്റ്റന്റ് കൺവീനറുമായി (ടീം ഇൻവിറ്റേഷൻ) ടൂർണമെന്റ് കമ്മിറ്റി നിലവിൽ വന്നു. ശ്യാം (ഗ്രൗണ്ട്സ്), സാഹിൽ (സ്കോറിങ്), മിഥുൻ മോഹൻ (ഫിക്‌സചർ), ലിജോ മാത്യു (സ്‌പോൺസർഷിപ്), സാം മാത്യു (ഫസ്റ്റ് എയ്ഡ്), എം പി ഷഹ്ദാൻ (ഡിജിറ്റൽ മാർക്കറ്റിംഗ്), ഹാരിസ് എംകെ (മീഡിയ), ഷജീർ (റിഫ്രഷ്മെന്റ്സ്). ജോജി ഫിലിപ്പ്, ഷാൻ, ശരത്, മുഹമ്മദ് കൈഫ്, മാനസ് ചേളന്നൂർ, സജിത്ത്, രഞ്ജിത്ത്, ശരൺ എന്നിവർ ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളാണ്.
ടൂർണമെന്റ് രക്ഷാധികാരിയായി പ്രവാസി വെൽഫെയർ റിയാദ് പ്രൊവിൻസ് കമ്മിറ്റി സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരിയെ തിരഞ്ഞെടുത്തു. ടൂർണമെന്റ് വിജയികൾക്കുള്ള ട്രോഫികൾ സ്പോൺസർ ചെയ്തിരിക്കുന്നത് ഡെയിലിമാർട് ആണ്. സെയ്ഫ് മിഡിൽഈസ്റ്റ് കമ്പനി , ഡാറ്റകോർ, ഗ്ലോബ് വിൻ ലോജിസ്റ്റിക്സ് , അസ്‌മ ഇന്ത്യൻ റെസ്റ്റോറന്റ് , സൈൻഎക്സ് ഡിജിറ്റൽ സൈൻസ് എന്നിവരാണ് മറ്റുള്ള ടൂർണമെന്റ് സ്‌പോൺസർമാർ. ടൂർണമെന്റ് ഡിജിറ്റൽ പാർട്ണർ സിസ്റ്റംസ്എക്സ്പെർട്സ്, ഫെസിലിറ്റി പാർട്ണർ റിയാദ് കേരള ക്രിക്കറ്റ് അസോസിയേഷൻ എന്നിവരാണ്.
വാർത്ത ∙ ഷഹ്ദാൻ മാങ്കുനിപ്പൊയിൽ