ADVERTISEMENT

ദുബായ് ∙ പ്രവർത്തനം പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികൾക്കും പൊതുമാപ്പിൽ തൊഴിൽ രേഖകൾ നിയമാനുസൃതമാക്കാമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി. 

ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾ 31നു മുൻപ് പൊതുമാപ്പ് കേന്ദ്രങ്ങളെ സമീപിക്കണം. പ്രവർത്തനം നിലച്ചതോ പ്രതിസന്ധിയിലായതോ ആയ കമ്പനികളിലെ ജീവനക്കാർക്ക് പുതിയ തൊഴിൽ സാധ്യതയുണ്ടെങ്കിൽ അതു ലഭിക്കാനുള്ള നടപടി സ്വയം സ്വീകരിക്കാം. 

രാജ്യം വിടാൻ താൽപര്യമുള്ളവർക്ക് എക്സിറ്റ് പാസ് ലഭിക്കും. രേഖകൾ നിയമാനുസൃതമാക്കാൻ തൊഴിലാളികൾ വെല്ലുവിളി നേരിട്ടാൽ അത് പരിഹരിക്കാൻ വിവിധ കാര്യാലയങ്ങളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചാണ് അതോറിറ്റി നടപടികൾ പൂർത്തിയാക്കുക.

കമ്പനി പാർട്നർ, സംരംഭകൻ എന്നീ തസ്തികയിലുള്ളവർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം. ഇവർക്ക് രാജ്യം വിടാൻ കമ്പനിയുടെ ലൈസൻസ് റദ്ദാക്കുന്ന നടപടികൾ പൂർത്തിയാക്കുകയാണ് ആദ്യപടി. 

ഇതു പൂർത്തീകരിച്ചാൽ പൊതുമാപ്പിൽ രാജ്യം വിടാം. 'ഏറ്റവും സുരക്ഷിതമായ സമൂഹം' എന്ന സന്ദേശവുമായി 2 മാസമായി നടക്കുന്ന പൊതുമാപ്പ് നടപടി ഈ മാസം 31നു പൂർത്തിയാകും. പിഴ ഒഴിവാക്കാനും ഓഫിസുകളിലെ തടസ്സങ്ങൾ നീക്കാനും ഇതുവഴി സാധിക്കും. നിയമലംഘകർക്ക് പുതിയ സുസ്ഥിര തൊഴിൽ സാഹചര്യം സൃഷ്ടിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

English Summary:

UAE Grants Amnesty to Employees in Troubled Firms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com