ADVERTISEMENT

റിയാദ് ∙ ഊർജ പരിവർത്തന മേഖലയിൽ സൗദി അറേബ്യ നിരവധി നേട്ടങ്ങൾ കൈവരിച്ചതായി ഊർജ മന്ത്രി അബ്ദു‌ൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

സൗദി അറേബ്യ ഇപ്പോൾ 44 ഗിഗാവാട്ട് വൈദ്യുതി പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്നു. ഇത് സ്വീഡന്‍റെ 90%, ബ്രിട്ടന്‍റെ 50%, സ്വിറ്റ്‌സർലൻഡിന്‍റെയും ഓസ്ട്രിയയുടെയും 100% പുനരുപയോഗ ഊർജ ഉത്പാദന ശേഷിക്കു തുല്യമാണ്. അറാംകോയും സാബിക് അധികൃതരും സൗദി നിർമിത ഗ്രീൻ ഹൈഡ്രജൻ ലോകമെമ്പാടും വിപണനം ചെയ്യുന്നതിനുള്ള ശ്രമത്തിലാണ്. അനുയോജ്യമായ നിരക്കിൽ ഏതളവിലും ഗ്രീൻ ഹൈഡ്രജൻ നൽകാൻ സൗദി അറേബ്യ തയ്യാറാണ്.

2012-ൽ ആരംഭിച്ച ഊർജ കാര്യക്ഷമതാ പ്രോഗ്രാമിൽ ഇരുപത് സർക്കാർ, സ്വകാര്യ ഏജൻസികൾ പങ്കെടുത്തു. 2013-നും 2016-നും ഇടയിൽ നിരവധി പദ്ധതികൾ പൂർത്തിയാക്കി. ഊർജ പരിവർത്തനം, ഊർജ കാര്യക്ഷമത എന്നീ മേഖലകളിൽ സൗദി അറേബ്യ കൈവരിച്ച നേട്ടങ്ങൾ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡവലപ്‌മെന്‍റ് രാജ്യങ്ങൾ 50 വർഷത്തിനിടെ കൈവരിച്ച നേട്ടങ്ങൾക്ക് സമാനമാണെന്നും ഊർജ മന്ത്രി പറഞ്ഞു.

English Summary:

Energy Minister: Saudi Arabia is Largest Green Hydrogen Producer and is Ready to Export Globally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com