ടെക്കികൾക്കായി ടെക്നോളജി ടേം ഡിക്‌ഷനറി പുറത്തിറക്കി ഷാർജ
Mail This Article
×
ഷാർജ ∙ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വാക്കുകളുടെ അർഥം തിരയുന്നവർക്കായി ടെക്നോളജി ടേം ഡിക്‌ഷനറി പുറത്തിറക്കി ഷാർജ ഡിജിറ്റൽ ഡിപ്പാർട്മെന്റ്. വിവര സാങ്കേതിക വിദ്യയിലും സൈബർ സുരക്ഷയിലും ഗവേഷണം നടത്തുന്നവർക്കും ആ മേഖലയിലെ പ്രഫഷനലുകൾക്കും ഉപയോഗപ്പെടും.
ഡിജിറ്റൽ ഡിപ്പാർട്െമന്റ് ഡയറക്ടർ ജനറൽ ഷെയ്ഖ് സൗദ് ബിൻ സുൽത്താൻ അൽ ഖാസിമി, ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി എന്നിവർ ചേർന്നു ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിലാണ് നിഘണ്ടു അവതരിപ്പിച്ചത്. സാങ്കേതിക അറിവ് വർധിപ്പിക്കുന്നതിനൊപ്പം ഡിജിറ്റൽ രംഗത്ത് അറബിക് ഭാഷയുടെ വികാസവും നിഘണ്ടു ലക്ഷ്യമിടുന്നു.
English Summary:
Sharjah Digital Department Launches Technology Term Dictionary
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.