ADVERTISEMENT

ജിദ്ദ∙ 2024ൽ 1,85,35,689 വിദേശ തീർഥാടകർ പുണ്യഭൂമിയിലെത്തിയതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ. ജിദ്ദയിൽ നാലാമത് ഹജ് സമ്മേളനവും എക്സിബിഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ദുൽഖഅ്ദ ഒന്നു മുതലാണ് ഹജ് സർവീസുകൾക്ക് തുടക്കമാവുക. ദുൽഹജ് 13 മുതൽ റിട്ടേൺ സർവീസുകൾ ആരംഭിക്കും. മുഹറം 15ന് റിട്ടേൺ സർവീസുകൾ പൂർത്തിയാകും. ഹജ് സർവീസുകൾ പ്രവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്ന വിമാന കമ്പനികളിൽ നിന്നുള്ള അപേക്ഷകൾ ശവ്വാൽ 30 വരെ സ്വീകരിക്കും. ഹജ് മിഷനുകളുമായി വിമാന കമ്പനികൾ നേരത്തെ തന്നെ കരാറുകൾ ഒപ്പുവെക്കണം. മക്കയിലും മദീനയിലും ഹജ് തീർഥാടകർക്ക് താമസ സൗകര്യം ഏർപ്പെടുത്താൻ കരാറുകൾ ഒപ്പുവെക്കുന്നതിന് മുമ്പായി ഹജ് സർവീസുകൾ ഷെഡ്യൂൾ ചെയ്തിരിക്കണം.

ഹിജ്റ, ഗ്രിഗോറിയൻ കലണ്ടറുകൾ തമ്മിൽ വ്യത്യാസം ഉണ്ടാകുന്ന പക്ഷം ഹജ് സർവീസുകൾക്ക് ഗ്രിഗോറിയൻ കലണ്ടർ ആണ് അവലംബിക്കുകയെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

English Summary:

Saudi minister: Over 18.5 million pilgrims performed Hajj and Umrah in 2024

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com