ഒന്നര മില്യൺ ദിർഹത്തിന്റെ സ്വർണ്ണസമ്മാനങ്ങളോടെ ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഡിഎസ്എഫിന് ഗംഭീര പരിസമാപ്തി

Mail This Article
ദുബായ് ∙ ദുബായ് ജ്വല്ലറി ഗ്രൂപ്പിന്‍റെ (ഡിജെജി) ഗംഭീരമായ 30-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) പ്രമോഷൻ സമാപിച്ചതിലൂടെ ഭാഗ്യശാലികൾക്ക് മിന്നുന്ന ആഘോഷങ്ങളുടെയും ഹൃദയസ്പർശിയായ നിമിഷങ്ങളുടെയും പാരമ്പര്യത്തിന് ഇക്കുറി പരിസമാപ്തിയായി. ഫെസ്റ്റിവലിൽ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന പ്രമോഷനുകളിലൊന്നിന്‍റെ ഭാഗമായി, 20 വിജയികൾക്ക് 1.5 ദശലക്ഷം ദിർഹം മൂല്യമുള്ള സ്വർണം ഡിജെജി സമ്മാനമായി നൽകി.
ആവേശകരമായ പങ്കാളിത്തത്തോടെ ഉപഭോക്താക്കൾ പങ്കെടുത്ത 2024 ഡിസംബർ 6 മുതൽ 2025 ജനുവരി 12 വരെ നടന്ന പ്രമോഷനിൽ 1,500 ദിർഹമോ അതിലധികമോ ആഭരണ ഔട്ട്‌ലെറ്റുകളിൽ ചെലവഴിച്ച ഉപഭോക്താക്കൾക്ക് പ്രതിവാര നറുക്കെടുപ്പുകളിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു, ഓരോ ആഴ്ചയും ഒരു കിലോഗ്രാം സ്വർണം വീതം സമ്മാനമായി നൽകി ഭാഗ്യശാലികൾക്ക് അവിസ്മരണീയമായ ഷോപ്പിങ് അനുഭവമാണ് ഇക്കുറിയും ഒരുങ്ങിയത്.
വമ്പൻ സമ്മാനങ്ങൾകൊണ്ടും ആവേശം അവസാനിച്ചില്ല. 275ൽ അധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലായി 85ൽ അധികം പ്രമുഖ ജ്വല്ലറി ബ്രാൻഡുകളിൽ നിന്നുള്ള എക്‌സ്‌ക്ലൂസീവ്ആയ ഡീലുകളിലൂടെയും ഓഫറുകളിലൂടെയും ഉപഭോക്താക്കൾക്ക് ഗംഭീരമായ അവരമാണ് ഇത്തവണ ഒരുങ്ങിയത്. തിരഞ്ഞെടുത്ത ഡയമണ്ട്, പേൾ ആഭരണങ്ങൾക്ക് 50% വരെ കിഴിവ്, സ്വർണ്ണ ശേഖരണങ്ങളിൽ 1-5% പണിക്കൂലി കുറവ്, പഴയസ്വർണ്ണം മാറ്റിവാങ്ങുമ്പോൾ വിലയിൽ കുറക്കാതിരിക്കുക, തിരഞ്ഞെടുത്ത പർച്ചേസുകളിൽ എക്‌സ്‌ക്ലൂസീവ് സമ്മാനങ്ങൾ എന്നിവ ഉൾപ്പെട്ട ഗംഭീരമായ ഷോപ്പിങ് മാമാങ്കമായിരുന്നു ഷോപ്പിങ് ഫെസ്റ്റിവലിൽ ഡിജെജി ഒരുക്കിയത്.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ 30-ാമത് എഡിഷൻ ഡിജെജിക്കും ദുബായ് നഗരത്തിനും ഒരു ശ്രദ്ധേയമായ അധ്യായമാണ്. ഈ പ്രമോഷൻ ഉൾക്കൊള്ളുന്നു. ലോകമെമ്പാടുമുള്ള സ്വർണാഭരണ പ്രേമികളുടെ ആത്യന്തിക ലക്ഷ്യസ്ഥാനമായി ദുബായിയെ മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യ. ഐതിഹാസികമായ ഈ ഫെസ്റ്റിവൽ ആവേശത്തിന് ഞങ്ങളുടേതായ പങ്കുകൂടി ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നതിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ് ' - ക്യാംപെെയിനിന്റെ വിജയത്തെക്കുറിച്ച്, ദുബായ് ജ്വല്ലറി ഗ്രൂപ്പിലെ ബോർഡ് അംഗവും മാർക്കറ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ ലൈല സുഹൈൽ പറഞ്ഞു.
ക്യാംപെയിനിന്‍റെ വൻവിജയം, ജ്വല്ലറി മേഖലയിൽ ഡിജെജിയുടെ നേതൃത്വത്തെ വീണ്ടും ഊട്ടിയുറപ്പിക്കുകയും സ്വദേശികൾക്കും സന്ദർശകർക്കും ഒരുപോലെ ഗംഭീരമായ അവസരം ഒരുക്കുകയും ചെയ്തു. ആഡംബര ഷോപ്പിംഗിനും അവിസ്മരണീയമായ അനുഭവങ്ങൾക്കുമുള്ള ആഗോളകേന്ദ്രമെന്ന നിലയിൽ ദുബായിയുടെ ശാശ്വതമായ സ്ഥാനം ഇത്തവണയും സമാനതകളില്ലാതെ നിലകൊണ്ടു. വരാനിരിക്കുന്ന പ്രമോഷനുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, www.dubaicityofgold.com സന്ദർശിക്കുക.