ADVERTISEMENT

കുവൈത്ത് സിറ്റി ∙ രാജ്യത്ത് മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്നത് സംബന്ധിച്ച പുതിയ നിയമം അവസാന ഘട്ടത്തിൽ. ലംഘനങ്ങൾക്ക് പിഴ ചുമത്തുന്നത് ഉൾപ്പെടെ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം ഉടൻ പ്രഖ്യാപിക്കുമെന്ന് കുവൈത്ത് ഇൻഫർമേഷൻ മന്ത്രി അബ്ദുൽറഹ്മാൻ അൽ‍ മുതെയ്​രി. 

അറബ് സാംസ്കാരിക, മാധ്യമ തലസ്ഥാനമായി കുവൈത്തിനെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയോട് അനുബന്ധിച്ചാണ് പുതിയ മാധ്യമ നിയമം സംബന്ധിച്ച വിവരങ്ങൾ മന്ത്രി വിശദമാക്കിയത്. ഉത്തരവാദിത്ത സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്നതും കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് മാധ്യമ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഇടം അനുവദിക്കുന്നതുമാണ് പുതിയ നിയമമെന്നും മന്ത്രി വ്യക്തമാക്കി.  അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാതെയുള്ള മാധ്യമ പ്രവർത്തനമാണ് നിയമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ചെറിയ ലംഘനങ്ങൾക്ക് പിഴ ചുമത്തുമെങ്കിലും ആരാധനാലയങ്ങളെയും പ്രവാചകനെയും ഭരണ നേതൃത്വത്തെയും അപകീർത്തിപ്പെടുത്തുന്ന ഗുരുതര ലംഘനങ്ങൾക്ക് പിഴ മാത്രമല്ല ജയിൽ ശിക്ഷയും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് മന്ത്രി വിശദമാക്കി. രാജ്യത്ത് പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ പ്രഫഷണലിസത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതിനൊപ്പം 95 ശതമാനം സ്ഥാപനങ്ങളും നിയമ, ധാർമികതയ്ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

അതേസമയം സമൂഹമാധ്യമങ്ങളിലെ വ്യക്തിഗത അക്കൗണ്ടുകളിലും വ്യാജ പ്രൊഫൈലുകളിലുമുള്ള ആശങ്കയും മന്ത്രി പങ്കുവെച്ചു. ചില പ്രവണതകൾ സമൂഹത്തിന് ദോഷകരമായി ബാധിക്കുമെന്നും ഇത്തരം പെരുമാറ്റങ്ങൾക്ക് നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ സ്ഥാപനങ്ങളെയും വ്യക്തിഗത സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നതാണ് നിയമമെന്നും മന്ത്രി പറഞ്ഞു. 

English Summary:

Kuwait will announce new media law soon

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com