ADVERTISEMENT

ദുബായ്∙ ഫ്രീലാൻസ് വീസ എന്ന പേരിൽ വൻ തുക നൽകി പാർട്ണർ വീസ വാങ്ങി വഞ്ചനയ്ക്ക് ഇരയായവർക്ക് നിയമ സഹായം നൽകുന്നതടക്കമുള്ള സൗജന്യ സേവനം ലഭ്യമാക്കുന്നതിന് "സേ നോ ടു ഫ്രീലാൻസ് വീസാ സ്കാം" എന്ന പേരിൽ ക്യാംപെയ്ൻ ആരംഭിക്കുമെന്ന് പ്രമുഖ ബിസിനസ് ഉപദേശക സ്ഥാപനമായ ഫാസ്റ്റ് ബിസിനസ് ലൈൻ അറിയിച്ചു. വഞ്ചനാപരമായ ഫ്രീലാൻസ് വീസ-പാർട്ണർ വീസാ സ്കീമുകളെക്കുറിച്ച് നിക്ഷേപകരിൽ അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ളതാണ് പരിപാടി.

കമ്പനിയുടെ ഓഫിസ് ദുബായ് ദെയ്റയിലെ റീഫ് മാളിൽ പുതുതായി സജ്ജീകരിച്ച സ്ഥലത്തേക്ക് മാറ്റുന്നതിനൊപ്പം ക്യാംപെയ്ൻ ആരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ ഹിളർ അബ്ദുല്ലയും മാനേജിങ് പാർട്ണർ മുഹമ്മദ് അറഫാത്തും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വീസ മേഖലയിൽ തട്ടിപ്പുകൾ വർധിക്കുന്നത് ആശങ്കാജനകമാണ്. ചിലർ നടത്തുന്ന തട്ടിപ്പുകളെ എങ്ങനെ തിരിച്ചറിയാമെന്നും അവ എങ്ങനെ ഒഴിവാക്കാമെന്നും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ക്യാംപെയ്ൻ ഉപകരിക്കും. പാർട്ണർ വീസ വാങ്ങി അത് പിന്നീട് പുതുക്കാനാകാതെ ഒട്ടേറെ പേർ യുഎഇയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. കുറേ പേർ പണം നഷ്ടപ്പെട്ട് നിരാശരായി പൊതുമാപ്പിലൂടെ നാട്ടിലേക്ക് തിരിച്ചുപോയി. ബാക്കിയുള്ളവർ എന്തു ചെയ്യണമെന്നറിയാതെ യുഎഇയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവർക്ക് ഫാസ്റ്റ് ബിസിനസ് ലൈനുമായി ബന്ധപ്പെടാം.

ബിസിനസ് നിർദ്ദേശങ്ങൾ, ട്രേഡ്മാർക്ക് റജിസ്ട്രേഷൻ, ഗോൾഡൻ വീസ സേവനം, തൊഴിൽവീസ, വാടകക്ക് ഓഫിസ് ഇടങ്ങൾ, പ്രീമിയം ഓഫീസ് തുടങ്ങിയ സേവനങ്ങൾ റീഫ് മാളിലെ പുതിയ സ്ഥാപനത്തിൽ ലഭ്യമായിരിക്കും.

കൂടാതെ ലോഞ്ച് ഇവന്‍റ് ഫെബ്രുവരി 2 ന് വൈകിട്ട് 4 ന് റീഫ് മാളിലെ ഒന്നാംനിലയിലുള്ള ഫാസ്റ്റ് ബിസിനസ് ലൈനിന്‍റെ പുതിയ ഓഫീസിൽ നടക്കും. ഷെയ്ഖ് അമ്മാർ ബിൻ സാലം അൽഖാസിമി ഉദ്ഘാടനം നിർവഹിക്കും.

English Summary:

Fast Business Line launches "Say No to Freelance Visa Scam" campaign

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com