കുവൈത്തിൽ ഫെൻസിങ് ഫെഡറേഷൻ മുൻ പ്രസിഡന്റിന് നാല് വർഷം തടവ്

Mail This Article
×
കുവൈത്ത് സിറ്റി ∙ കള്ളപ്പണം വെളുപ്പിച്ചതിനും വ്യാജരേഖ ചമച്ചതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഫെൻസിങ് ഫെഡറേഷൻ മുൻ പ്രസിഡന്റിന് ക്രിമിനൽ കോടതി നാല് വർഷം തടവും 200,000 ദിനാർ പിഴയും വിധിച്ചു. 1,181,000 ദിനാർ കള്ളപ്പണം വെളുപ്പിക്കൽ കേസാണ് ചുമത്തിയിരുന്നത്.
കേസിൽ ഉൾപ്പെട്ട ട്രാവൽ ഏജൻസി ജീവനക്കാരന് മൂന്ന് വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. വിദേശിയായ ഇയാളെ ശിക്ഷയ്ക്ക് ശേഷം നാട് കടത്താനും കോടതി വിധിച്ചു.
English Summary:
Former Fencing Federation chief sentenced to four years for money laundering case.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.