റമസാൻ ചന്ദ്രക്കല തലേദിവസം രാത്രി ആകാശത്ത് വ്യക്തമായി ദൃശ്യമാകുമെന്നും യുഎഇ രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം (ഐഎസി) അറിയിച്ചു. ചിത്രത്തിന് കടപ്പാട്: വാം
Mail This Article
×
ADVERTISEMENT
അബുദാബി ∙ ലോകത്തെ മിക്ക മുസ്‌ലിം രാജ്യങ്ങളിലും ഈ വർഷത്തെ റമസാൻ മാർച്ച് 1ന് ആരംഭിച്ചേക്കും. റമസാൻ ചന്ദ്രക്കല തലേദിവസം രാത്രി ആകാശത്ത് വ്യക്തമായി ദൃശ്യമാകുമെന്നും യുഎഇ രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം (ഐഎസി) അറിയിച്ചു.
ലോകത്തിന്റെ പല ഭാഗങ്ങളിലും ദൂരദർശിനി ഉപയോഗിച്ചും അമേരിക്കയുടെ വിശാലമായ ഭാഗങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ടും ചന്ദ്രക്കല കാണാനാകുമെന്നും സെന്റർ ഡയറക്ടർ മുഹമ്മദ് ഷൗക്കത്ത് ഒദെ പറഞ്ഞു.
ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ച് ഇസ്‌ലാമിക മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. ഷഅബാന്റെ 29-ാം ദിവസം (ഫെബ്രുവരി 28) റമസാൻ ഔദ്യോഗികമായി എപ്പോൾ ആരംഭിക്കുമെന്ന് നിർണയിക്കാൻ ഔദ്യോഗിക ചാന്ദ്രദർശന സമിതികൾ യോഗം ചേരും. ഈ ദിവസം കണ്ടാൽ അടുത്ത ദിവസമാണ് പുണ്യമാസം ആരംഭിക്കുന്നത്.
English Summary:
Gulf Ramadan: March 1 likely first day of Ramadan 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.