ADVERTISEMENT

സലാല∙ തിരുവനന്തപുരം മണക്കാട് വിളയിൽ വീട്ടിൽ രാജഗോപാലൻ ആചാരി (60) ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ അന്തരിച്ചു. രോഗബാധിതനായിരുന്ന ഇദ്ദേഹത്തെ താമസസ്ഥലത്ത് ഇന്നലെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: കൗസല്യ അജിത. മക്കൾ: ശ്രീക്കുട്ടൻ, കുഞ്ഞുണ്ണി.

നേരത്തെ ഇബ്രിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കുറച്ച് നാളുകൾക്ക് മുൻപാണ് സലാലയിൽ എത്തിയത്. എട്ട് വർഷമായി നാട്ടിൽ പോയിട്ടില്ല.

റസിഡന്റ് കാർഡിന്റെ കാലാവധി 2019ൽ കഴിഞ്ഞതാണ്. ഔട്ട് പാസിനായി അപേക്ഷിച്ച് കാത്തിരിക്കവേയാണ് മരണം എന്ന് കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ പറഞ്ഞു. വീട്ടുകാരുമായി ബന്ധപ്പെട്ട് നടപടി പൂർത്തീകരിച്ച് മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Thiruvananthapuram native died in Salalah

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com