മലീഹയിൽ ആകാശക്കാഴ്ചകൾ കണ്ട് നോമ്പുതുറക്കാം

Mail This Article
ഷാർജ ∙ നക്ഷത്രങ്ങളോട് കൂട്ടുകൂടി, നിലാവെളിച്ചെത്തിൽ മലീഹ നാഷനൽ പാർക്കിൽ നോമ്പുതുറക്കാം. മലീഹ ആർക്കിയോളജിക്കൽ സെന്ററിൽ റമസാൻ സ്റ്റാർ ലൗഞ്ചിലാണ് ആകാശക്കാഴ്ചകൾക്കൊപ്പം നോമ്പുതുറക്കാൻ അവസരം. വിശാലമായ മരുഭൂമിയിൽ പ്രത്യേകം ഒരുക്കിയ ഇരിപ്പിടങ്ങളിൽ പ്രകൃതി ഒരുക്കുന്ന കാഴ്ചകളും കണ്ട് ഇഫ്താറും സുഹൂറും ആസ്വദിക്കാം.
കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഇഫ്താർ പാക്കേജ് തിരഞ്ഞെടുക്കുന്നവർക്ക് വൈകുന്നേരം 6 മുതൽ രാത്രി 10 വരെയും സുഹൂർ തിരഞ്ഞെടുക്കുന്നവർക്ക് രാത്രി 12 മുതൽ പുലർച്ചെ 3 വരെയുമാണ് സമയം. രണ്ടു പാക്കേജുകളും കൂടി ഒരുമിച്ചും എടുക്കാം. ഓരോ ബുക്കിങ്ങും 24 മണിക്കൂറിനു മുൻപ് ഉറപ്പാക്കണം. ബന്ധപ്പെടേണ്ട നമ്പർ 0502103780/ 068021111, mleihaManagement@discovermleiha.ae.