ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദുമായി പ്രസിഡൻഷ്യൽ കോടതി ചെയർമാൻ ഷെയ്ഖ് മൻസൂർ കൂടിക്കാഴ്ച നടത്തി

Mail This Article
ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ദുബായിലെ അൽ മർമൂമിലായിരുന്നു ഇരുവരുടെയും റമസാൻ സംഗമം.
റമസാനിന്റെ മൂല്യങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഔദാര്യം, ദാനം, സന്തോഷം പ്രചരിപ്പിക്കൽ എന്നിവയെക്കുറിച്ച് ഇരുവരും ആശയങ്ങൾ പങ്കുവച്ചു. യുഎഇയുടെ ശക്തമായ ജീവകാരുണ്യ പാരമ്പര്യങ്ങളെയും മാനുഷിക സഹായത്തിൽ അതിന്റെ ആഗോള നേതൃത്വത്തെയും ഇരുവരും പരാമർശിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ സമൂഹത്തെ ഉയർത്തുന്നതിലും ശോഭനമായ ഭാവിക്കായി ജനങ്ങളെ പ്രചോദിപ്പിക്കുന്നതിലും യുഎഇയുടെ പങ്ക് വലുതാണെന്ന് അഭിപ്രായപ്പെട്ടു.

ദുബായ് ഒന്നാം ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് തിയാബ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.