വടകര എൻആർഐ കുടുംബം ഇഫ്താർ സംഗമം

Mail This Article
ദുബായ് ∙ വടകര എൻആർഐ കുടുംബ ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ് ഇക്ബാൽ ചെക്കിയാടിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം രക്ഷാധികാരി അഡ്വ. സാജിദ് അബൂബക്കർ ഉദ്ഘാടനം ചെയ്തു.
സാഹിത്യകാരൻ ഇസ്മയിൽ മേലടി റമദാൻ സന്ദേശം നൽകി. ഷാർജ എൻആർഐ സെക്രട്ടറി സുജിത് ചന്ദ്രൻ, പ്രജിത് പ്രഭാകരൻ, അബുദാബി എൻ ആർ ഐ പ്രധിനിധികൾ സുരേഷ് ബാബു, സന്ദീപ്, അഡ്വ. അസീസ് തോലേരി എന്നിവർ ആശംസകൾ അറിയിച്ചു.
കാഫ് പ്രധിനിധികൾ ഇ കെ ദിനേശൻ, രമേഷ് പെരുമ്പിലാവ് എന്നിവർ സംഗമത്തിൽ പങ്കെടുത്തവർക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. ജിജു കാർത്തികപ്പള്ളി, വിജേഷ്, സുശീൽ കുമാർ, പുഷ്പജൻ,മനോജ് കെ വി,രജീഷ്, എസ് പി മഹമൂദ്, ഷാജി, ചന്ദ്രൻ,അസീസ് എടച്ചേരി, ഷൈജ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
സെക്രട്ടറി രമൽ നാരായണൻ സ്വാഗതവും ട്രഷറർ മുഹമ്മദ് ഏറാമല നന്ദിയും രേഖപെടുത്തി.