ഇന്തൊനീഷ്യ സൗദി അറേബ്യയിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നത് പുനരാരംഭിക്കും

Mail This Article
റിയാദ് ∙ ഇന്തൊനീഷ്യ സൗദി അറേബ്യയിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നത് പുനരാരംഭിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം പ്രകാരം ഇന്തൊനീഷ്യൻ തൊഴിലാളികൾക്ക് 6 ലക്ഷം തൊഴിലവസരങ്ങൾ നൽകും. കരാർ ഉടൻ ഒപ്പുവെച്ചാൽ, 2025 ജൂണോടെ ഇന്തൊനീഷ്യ തൊഴിലാളികളെ സൗദി അറേബ്യയിലേക്ക് അയയ്ക്കുന്നത് പുനരാരംഭിക്കാൻ കഴിയും.
തൊഴിലാളി അവകാശങ്ങളുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള ഗ്യാരന്റികൾ ലഭിച്ച ശേഷം, ഇന്തൊനീഷ്യൻ തൊഴിലാളികളെ രാജ്യത്തേക്ക് വിന്യസിക്കുന്നതിനുള്ള 10 വർഷത്തെ വിലക്ക് അവസാനിപ്പിച്ചാണ് ഇന്തൊനീഷ്യയുമായി സൗദി ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുക.
ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഈ മാസം ജിദ്ദയിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കുമെന്ന് കുടിയേറ്റ തൊഴിലാളി സംരക്ഷണ മന്ത്രി അബ്ദുൾ കാദിർ കാർഡിങ് പറഞ്ഞു. സൗദി അറേബ്യ തൊഴിൽ സംരക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയ ശേഷമാണ് പദ്ധതി വീണ്ടും തുടങ്ങുന്നത്.