സാഹോദര്യത്തിന്റെ നോമ്പുതുറ ഒരുക്കി മലയാളി സംഘടനകൾ

Mail This Article
അബുദാബി ∙ വടകര എൻആർഐ ഫോറം അബുദാബി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ, ലഹരിക്കെതിരായ പ്രചാരണം കൂടിയായി. ബോധവൽക്കരണത്തിന്റെ ഭാഗമായി തയാറാക്കിയ ലഘുലേഖ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് പുറത്തിറക്കി.
ചടങ്ങിൽ ജയറാം റായ് (ഐ.എസ്.സി), കമ്യൂണിറ്റി പൊലീസ് മേധാവി ആയിഷ അൽ ഷെഹി, വടകര എൻആർഐ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇന്ദ്ര തയ്യിൽ (വടകര എൻആർഐ), രവീന്ദ്രൻ മാസ്റ്റർ, അബുദാബി പ്രസിഡന്റ് ബഷീർ ഹാജി കപ്ലിക്കണ്ടി ജനറൽ സെക്രട്ടറി ശ്രീജിത്ത് പുനത്തിൽ, ട്രഷറർ യാസിർ അറാഫത്ത് എന്നിവർ പ്രസംഗിച്ചു. വനിതകൾ വീടുകളിൽ നിർമിച്ച പലഹാരങ്ങളും വിഭവങ്ങളുമായിരുന്നു നോമ്പുതുറയുടെ ആകർഷണം.

സൗഹൃദ വേദി
ദുബായ് ∙ ഒത്തൊരുമയുടെ സ്മരണ പുതുക്കി സൗഹൃദ വേദിയുടെ ഇഫ്താർ സംഗമം. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചു നടത്തിയ നോമ്പുതുറയിൽ നടൻ ശങ്കർ മുഖ്യാതിഥിയായി. മലയാളി ഒരുമയുടെ പൂർവകാലം തിരിച്ചുപിടിക്കണമെന്നും ലഹരിക്കെതിരെ ജാഗ്രത ശക്തമാക്കണമെന്നും സംഗമം ആഹ്വാനം ചെയ്തു.
ശിശുരോഗ വിദഗ്ധ ഡോ. സൗമ്യ സരിൻ, മുഹമ്മദ് അസ്‌ലം, നജീബ് കാന്തപുരം എംഎൽഎ, സി.കെ. മജീദ്, സിറാജുദ്ദീൻ, അമീർ അഹമ്മദ് മണപ്പാട്ട്, ഡോ. മുഹമ്മദ് കാസിം, വി.എ.ഹസൻ, ഒ.വി മുസ്തഫ, ജയിംസ് മാത്യു, ഡോ. സണ്ണി കുര്യൻ, ജോൺ മത്തായി, പോൾ ടി. ജോസഫ്, എം.ജി. പുഷ്പാകരൻ, ഡോ. മുഹമ്മദ് ഇഖ്ബാൽ, ജിൽസൺ മാന്വൽ, ചാക്കോ ഊളക്കാടൻ, ഭാസ്കർ രാജ്, സന്തോഷ്കുമാർ കേട്ടത്ത്, മുഹമ്മദ് മുൻസീർ, ഡോ. ടി അഹമ്മദ് എന്നിവർ പ്രസംഗിച്ചു.