റമസാൻ ഹാർമണി മീറ്റ് സംഘടിപ്പിച്ച് സൗദി ക്ലിക്ക് ഇന്റർനാഷനൽ

Mail This Article
റിയാദ് ∙ വ്രത ശുദ്ധി സമ്മാനിക്കുന്ന ആത്മീയ ചൈതന്യം ജീവിതത്തില്‍ കൂടുതല്‍ ഊര്‍ജ്ജം കൈവരിക്കാന്‍ സഹായിക്കുമെന്ന് ക്ലിക്ക് ഇന്റര്‍നാഷനല്‍ ബിസിനസ്സ് കണ്‍സള്‍ട്ടന്റ് സ്ഥാപകനും സിഇഒയുമായ സയിദ് അലവി. റിയാദ് ക്രൗണ്‍ പ്ലാസയില്‍ ഒരുക്കിയ റമസാൻ ഹാർമണി മീറ്റിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക സൗദി അറേബ്യയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ വളര്‍ച്ചയും വികസനവുമാണ് നടക്കുന്നത്. ട്രേഡിങ്, സര്‍വീസ് മേഖലകൾക്കായി ഒറ്റ വാണിജ്യ ലൈസൻസ് മതിയെന്ന തീരുമാനം നടപ്പായതോടെയാണ് അവസരങ്ങൾ പതിന്മടങ്ങ് വർധിച്ചതെന്നും ജിസിസി രാജ്യങ്ങളിലെ ഏറ്റവും മികച്ച നിക്ഷേപ അവസരം കൂടിയാണ് സൗദി അറേബ്യ തുറന്നിട്ടിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
നിക്ഷേപ മന്ത്രാലയത്തിലെ അലി മുഹമ്മദ് അല്‍ ഷരീഫ്, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹസന്‍ അബ്ദുല്ല ദാവൂദ്, ടൂറിസം അതോറിറ്റിയിലെ നജദ് അല്‍ ഷമ്മാരി, ഇന്‍ഫ്‌ളുവന്‍സര്‍ എൻജിനീയർ വാഇല്‍ ഹുസൈന്‍ അല്‍ അന്‍സി, അബ്ദുല്ല ആയിദ് സഈദ് അല്‍ ഖഹ്ത്വാനി തുടങ്ങി മുതിര്‍ന്ന ഉദ്യോഗസ്ഥരും പൗരപ്രമുഖരും വ്യവസായികളും വിരുന്നില്‍ പങ്കെടുത്തു. ദുബൈയിലെ പേഴ്സനൽ ബ്രാൻഡിങ് സ്ട്രാറ്റജിസ്റ്റ് ഫർഹാൻ അക്തർ അതിഥികളുമായി സംവദിച്ചു.

