മക്ക ഹറമിൽ മുടി മുറിക്കൽ സേവനം; പ്രയോജനം ചെയ്തത് 1.5 ലക്ഷം തീർഥാടകർക്ക്

Mail This Article
മക്ക ∙ റമസാനിൽ മക്ക ഹറമിൽ ജനറൽ പ്രസിഡൻസി അവതരിപ്പിച്ച മുടി മുറിക്കൽ സേവനം 1.5 ലക്ഷം ഉംറ തീർഥാടകർക്ക് പ്രയോജനം ചെയ്തു. പള്ളി അങ്കണത്തിൽ ഉംറ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ഇഹ്‌റാമിൽ നിന്ന് പുറത്തുകടക്കുന്ന ആചാരത്തിന്റെ ഭാഗമായുള്ള മൊബൈൽ മുടി മുറിക്കൽ സേവനം അതോറിറ്റി ആദ്യ ദിവസം മുതൽ ആരംഭിച്ചിരുന്നു.
മർവ പ്രദേശത്തിന് എതിർവശത്തുള്ള 12 സ്‌ഥലങ്ങളിൽ മുടി മുറിച്ച് ആചാരങ്ങൾ പൂർത്തിയാക്കിയ ശേഷം ഇഹ്‌റാമിൽ നിന്ന് പുറത്തുകടക്കാൻ ഈ സേവനം തീർഥാടകരെ സഹായിച്ചു.
റമസാനിന്റെ അവസാന നാളുകളിൽ അതോറിറ്റി ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് ഒട്ടറെ തീർഥാടകർക്ക് കർമങ്ങൾ എളുപ്പത്തിലും നിർവഹിക്കുന്നതിന് നൂതന സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കി.